ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ചാരവൃത്തി സംബന്ധിച്ച നിരീക്ഷണം ശക്തമാക്കിയ ഇന്ത്യ, പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഇതിൽ നാല് പേർ ഹരിയാന, മൂന്ന് പേർ പഞ്ചാബ് ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്.
ചാരവൃത്തി ആരോപിച്ച് ട്രാവൽ യൂട്യൂബറെ അറസ്റ്റ് ചെയ്തതിനുശേഷമുള്ള അന്വേഷണത്തിൽ പാകിസ്താൻ കൂടുതൽ സ്വാധീനമുള്ള യുവതി- യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് ഹിസാർ പൊലീസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കാനായി കൂടുതൽ പണവും മാറ്റ് സൗകര്യങ്ങളും പാകിസ്താൻ വാഗ്‌ദാനം ചെയ്യുന്നതാണ് ഇവരെ ചാരവൃത്തിയിലേക്ക് നയിച്ചതെന്നും ഹിസാൻ എസ്.പി ശശാങ്ക് കുമാർ സാവാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തർപ്രദേശിലെ റാംപൂരിലെ ബിസിനസുകാരനായ ഷഹ്‌സാദിനെ ഞായറാഴ്ച മൊറാദാബാദിൽ വെച്ചാണ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ഷഹ്സാദ് പാകിസ്താന് കൈമാറിയതായി എസ്.ടി.എഫ് പറഞ്ഞു. നിരവധി തവണ പാകിസ്താനിലേക്ക് യാത്ര ചെയ്ത ഇയാൾ സൗന്ദര്യവർധക വസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്ന ആളായിരുന്നു.
ജലന്ധറിൽ ഗുജറാത്ത് പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് മുഹമ്മദ് മുർതാസ അലി അറസ്റ്റിലായത്. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് അറസ്റ്റ്. സ്വയം വികസിപ്പിച്ചെടുത്ത മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് മുർതാസ അലി വിവരങ്ങൾ കൈമാറിയത്. നാല് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമാനമായ കേസുകളിൽ പഞ്ചാബിൽ നിന്ന് ഗസാല, യാമിൻ മുഹമ്മദ് എന്നീ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പഞ്ചാബിൽ നിന്ന് ഗസാല, യാമിൻ മുഹമ്മദ്
പഹൽഗാം ഭീകരാക്രമണത്തിന്റെ തുടർന്നാണ് ഈ അറസ്റ്റുകളെല്ലാം. ആക്രമണത്തിന് മറുപടിയായി, പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.