Posted On
date_range Updated On
date_range ഗുജറാത്ത് തീരത്ത് പാക് വെടിവെപ്പ്; മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായി വിവരം
ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികൾക്കു നേരെ പാകിസ്താൻ നാവികസേന വെടിവെച്ചതായി റിപ്പോർട്ട്. സംഭവത്തിൽ ഒരാൾ മരിച്ചതായും വിവരമുണ്ട്.
മത്സ്യത്തൊഴിലാളിയായ ശ്രീധർ ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് സംഭവം ആദ്യം പുറത്തുവിട്ടത്. എട്ടുപേർ ബോട്ടിലുണ്ടായിരുന്നുവെന്നും മറ്റുള്ളവരെ പാക്ക് സൈന്യം തടഞ്ഞുവച്ചിരിക്കുകയാണെന്നും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.