അതിർത്തിയിൽ വീണ്ടും പാകിസ്​താ​െൻറ ഷെല്ലാക്രമണം

ശ്രീനഗർ: ഇന്ത്യ-പാക്​ അതിർത്തിയിൽ വീണ്ടും പാകിസ്​താ​​​​െൻറ ഷെല്ലാക്രമണം. പൂഞ്ച്​ ജില്ലയിലെ കൃഷ്​ണഘാട്ടി സെക്​ടറിലാണ്​ ജനവാസ കേന്ദ്രങ്ങൾക്കും  സൈനിക പോസ്​റ്റുകൾക്ക്​ നേരെയും പാകിസ്​താൻ ആക്രമണം നടത്തിയത്​. 82 എം.എം,120 എം.എം ​മോർ​ട്ടറുകൾ ഉപയോഗിച്ചാണ്​ പാകിസ്​താൻ ആക്രമണം നടത്തിയതെന്ന്​ സൈന്യം അറിയിച്ചു. 

രാത്രി 8:30ന്​ ആരംഭിച്ച വെടിവെപ്പ്​ പുലർച്ചെ വരെ നീണ്ടുവെന്നാണ്​ റിപ്പോർട്ടുകൾ. കൃഷ്​ണഘാട്ടി, ബലോനി തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമങ്ങൾക്കും സൈനിക പോസ്​റ്റുകൾക്ക്​ നേരെയും ആക്രമണമുണ്ടായി. പാകിസ്​താന്​ ശക്​തമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. 

അതിർത്തിയിൽ കഴിഞ്ഞ ഒരു മാസമായി കനത്ത സംഘർഷമാണ്​ നിലനിൽക്കുന്നത്​​. കഴിഞ്ഞ മൂന്ന്​ ദിവസത്തിനുള്ളിൽ 13 ഭീകരരെയാണ്​ സൈന്യം വധിച്ചത്​. ഭീകരർക്ക്​ നുഴഞ്ഞ്​ കയറുന്നതിന്​ സൗകര്യമുണ്ടാക്കുന്നതിനായാണ്​ പാകിസ്​താൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്നാണ്​ ഇന്ത്യയുടെ ആരോപണം.

Tags:    
News Summary - Pakistan initiates indiscriminate firing in Kashmir’s KG sector, India launches retaliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.