ആക്രമിച്ചാൽ തിരിച്ചടിക്കും- ഇംറാൻ ഖാൻ

ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണത്തി​​​​​െൻറ പശ്ചാത്തലത്തിൽ ഇന്ത്യ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന ്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ആക്രമണത്തി​​​​​െൻറ ഉത്തരവാദിത്വം പാകിസ്​താ​​​​​െൻറ മേൽ ചാരുന്നത്​ ത െരഞ്ഞെടുപ്പ്​ മനസിൽ കണ്ടുകൊണ്ടാണ്​. സംഭവിച്ചതെല്ലാം ഗൗരവമായ വിഷയമാണെങ്കിൽ കൂടി വ്യക്തമാക്കാനുള്ളത്​ ഇതാണ് ​, ഇന്ത്യ ആക്രമിച്ചാൽ പാകിസ്​താൻ തിരിച്ചടിക്കുന്നതിനെ കുറിച്ച്​ ചിന്തിക്കുകയല്ല, പ്രത്യാക്രമണം നടത്തുക തന്നെ ചെയ്യും. യുദ്ധം തുടങ്ങുകയെന്നത്​ എളുപ്പമാണ്​. അത്​ മനുഷ്യർ ചെയ്യുന്നതാണ്​. എന്നാൽ യുദ്ധങ്ങൾ എങ്ങനെയാണ്​ അവസാനിക്കുകയെന്നത്​ ദൈവത്തിന്​ മാത്രമേ അറിയൂ. ഇൗ പ്രശ്​നം ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാനാകൂ -ഇംറാൻ പറഞ്ഞു.

40 ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം ആദ്യമായാണ്​ പാക്​ പ്രധാനമന്ത്രി പ്രസ്​താവന നടത്തുന്നത്​​. ഭീകരാക്രമണത്തിൽ പാകിസ്​താ​​​​​െൻറ പങ്ക്​ നിഷേധിച്ച ഇംറാൻ ഖാൻ യാതൊരു തെളിവുകളുമില്ലാതെയാണ്​ ഇന്ത്യ പാകിസ്​താനു മേൽ കുറ്റം ചുമത്തുന്നതെന്നും ആരോപിച്ചു.

‘‘ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിലൂടെ പാകിസ്​താന്​ എന്തു ഗുണമാണ്​ ലഭിക്കുന്നത്​. ഒരു രാജ്യമെന്ന നിലയിൽ പാകിസ്​താൻ സ്ഥിരതയിലേക്ക്​ നീങ്ങുകയാണ്​. ഞങ്ങളെ കുറ്റപ്പെടുത്തരുത്​. ഇന്ത്യ തെളിവുകൾ ഒന്നുമില്ലാതെയാണ് പാകിസ്​താനെ പഴിചാരുന്നത്​​. ആർക്കെങ്കിലുമെതിരെ തെളിവു തരാൻ കഴിഞ്ഞാൽ നടപടി സ്വീകരിക്കും. സമാധാനം പുലർത്തുന്നതിനായി ലക്ഷക്കണക്കിന്​ പാകിസ്​താനികളുടെ ജീവനാണ്​ ഞങ്ങൾക്ക്​ നഷ്​ടപ്പെടുത്തേണ്ടി വന്നത്​. എന്തിനാണ്​ ഇത്തരത്തിൽ ഞങ്ങളെ അപകടത്തിൽപെടുത്തുന്നത്​? ഇത്​ പുതുചിന്തകളോടെയുള്ള പുതിയ പാകിസ്​താനാണ്​ ’’-ഇംറാൻ ഖാൻ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

പാകിസ്​താ​ൻ അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്​. കശ്​മീരിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക്​ കാരണം പാകിസ്​താനല്ല. കശ്​മീരിലെ യുവാക്കൾ മരിച്ചു വീഴുന്നതിനെ തെല്ലും ഭയക്കുന്നില്ലെന്ന്​ ഇന്ത്യ മനസിലാക്കണം. കശ്​മീർ വിഷയത്തിൽ അടിച്ചമർത്തലുകളും സൈനിക നടപടികളും ഒരു ഫലവുമുണ്ടാക്കില്ല- ഇംറാൻ പ്രതികരിച്ചു.

Tags:    
News Summary - "Pak Will Retaliate If India Attacks": Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.