Posted On
date_range Updated On
date_range ഒരു പാക് മത്സ്യബന്ധന ബോട്ടുകൂടി പിടിച്ചെടുത്തു
ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ സര്‍ ക്രീക്ക് മേഖലയില്‍ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഒരു പാകിസ്താനി മത്സ്യബന്ധന ബോട്ടുകൂടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബി.എസ്.എഫ് പിടിച്ചെടുത്തു. ഇതോടെ ക്രീക്ക് മേഖലയില്‍ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ പിടിച്ചെടുക്കുന്ന പാക് ബോട്ടുകളുടെ എണ്ണം നാലായി. ബോട്ട് കണ്ടത്തെുന്നതിനുമുമ്പ് അതിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായി ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ചൊവ്വാഴ്ച ബി.എസ്.എഫ് ക്രീക്ക് മേഖലയില്‍നിന്ന് ആളില്ലാബോട്ട് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച രണ്ട് ബോട്ടുകള്‍ കണ്ടത്തെി. ബി.എസ്.എഫ് പട്രോള്‍ സംഘം പിന്തുടര്‍ന്നതിനത്തെുടര്‍ന്ന് പാക് മത്സ്യത്തൊഴിലാളികള്‍ ഉപേക്ഷിച്ചുപോയതാണ് രണ്ട് ബോട്ടുകളെന്നും ഇവയുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഒന്നുമില്ളെന്നും ബി.എസ്.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.