'കർഷകർ കൈകോർത്താൽ, അതിജീവിക്കാൻ ആർക്കും കഴിയില്ല'; കേന്ദ്രത്തെ ഓർമിപ്പിച്ച്​ പി. ചിദംബരം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ അതിർത്തിയിൽ കർഷക പ്രക്ഷോഭം തുടരുന്നതിനിടെ കർഷകരുടെ ശക്തിയെ ഓർമിപ്പിച്ച്​ കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം. തിങ്കളാഴ്​ച കേന്ദ്രസർക്കാറും കർഷകരും ചർച്ച ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ്​ മുൻ കേന്ദ്രമന്ത്രിയുടെ പ്രതികരണം.

തമിഴ്​ കവി തിരുവള്ളുവരുടെ വാക്കുകൾ ഓർമിപ്പിച്ച ചിദംബരം, കർഷകർ കൈകോർത്താൽ അതിൽ ആർക്കും അതിജീവിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

2000 വർഷങ്ങൾക്ക്​ മുമ്പ്​ ഇതിഹാസ കവി തിരുവള്ളവർ എഴ​ുതിയിരുന്നു 'കർഷകർ കൈകോർത്താൽ, അതിൽ ജീവത്യാഗം വെടിഞ്ഞവർക്കുപോലും അതിജീവിക്കാൻ കഴിയില്ല'. അത്​ ഇന്ന്​ എത്ര സത്യമായിരിക്കുന്നു. തങ്ങൾ വഞ്ചിക്ക​െപ്പട്ടു എന്ന്​ വിശ്വസിക്കുന്ന കർഷകരുടെ ക്രോധം ഒരു സർക്കാറിനും നേരിടാൻ കഴിയില്ല' -പി. ചിദംബരം ട്വീറ്റ്​ ചെയ്​്​തു.

കർഷകരുടെ എതിർപ്പ്​ വ്യാപകമായതിനാൽ കേന്ദ്രസർക്കാർ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാകണമെന്ന്​ മുതിർന്ന നേതാവ്​ ശനിയാഴ്​ച പറഞ്ഞിരുന്നു. കൂടാതെ കർഷകരുടെ ആവശ്യങ്ങൾ പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ച കേന്ദ്രവും കർഷകരും തമ്മിൽ ഏഴാംവട്ട ചർച്ച നടക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ്​ കർഷകരുടെ ആവശ്യം. 


Tags:    
News Summary - P Chidambaram Warns Government Of Wrath Of Farmers Who Feel Deceived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.