ഇൻഡ്യസഖ്യത്തിന്റെ ഐക്യത്തിൽ സംശയം പ്രകടിപ്പിച്ച് പി.ചിദംബരം

ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ ഐക്യത്തിൽ സംശയം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. ഇൻഡ്യ സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകപ്രകാശന ചടങ്ങിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. സഖ്യം നിലനിൽക്കാൻ ബുദ്ധിമുട്ടുകയാണ്. പൂർണമായും തകർന്നിട്ടില്ലെങ്കിലും ഇപ്പോൾ അത് ദുർബലമാണ്. ഇനിയും സമയമുണ്ട്. ഇൻഡ്യ സഖ്യത്തിന് ഒന്നിച്ച് നിൽക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ അനുഭവത്തിലും ചരിത്ര വായനയിലും ബി.ജെ.പിയെപ്പോലെ ശക്തമായ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിട്ടില്ല. എല്ലാ വകുപ്പുകളിലും അത് അതിശക്തമാണ്. ഇതുപോലെ മറ്റൊരു രാഷ്ട്രീയ പാർട്ടിയല്ല. അതൊരു യന്ത്രമാണ്. പൊലീസ് സ്റ്റേഷൻ മുതൽ തെരഞ്ഞെടുപ്പ് കമീഷനെ വരെ അത് നിയന്ത്രിക്കുന്നുവെന്നും ചിദംബരം പറഞ്ഞു.

നേരത്തെ പാകിസ്താനുമായുള്ള വെടിനിർത്തൽ ധാരണയിലെത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം രംഗത്തെത്തിയിരുന്നു.

മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധത്തിന്റെ അപകടങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് തെരഞ്ഞെടുത്ത ചില ലക്ഷ്യങ്ങളെ മാത്രം ആക്രമിച്ചുകൊണ്ടുള്ള ഒരു സൈനിക മുന്നേറ്റം അദ്ദേഹം ബുദ്ധിപൂർവ്വം നടത്തിയതെന്നുമാണ് ചിദംബരം പറയുന്നത്.

Tags:    
News Summary - P Chidambaram ‘not sure’ if INDIA bloc still intact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.