ചിദംബരം ജയിൽ മോചിതനായി; ‘ഒരു കുറ്റം പോലും ചുമത്താനായില്ല’

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചുവെന്ന കേസിൽ ജാമ്യം ലഭിച്ച കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം ജയിൽ മോചിതനായി. രാത്രി എട്ടോടെ അദ്ദേഹം തിഹാർ ജയിലിന് പുറത്തിറങ്ങി. തടവിലിട്ടിട്ടും തനിക്കെതിരെ ഒരു കുറ്റം പോലും ചുമത്താൻ കഴിഞ്ഞില്ലെന്ന്​ ജയിലിന് മുന്നിൽവെച്ച് ചിദംബരം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിനെക്കുറിച്ച്​ പ്രതികരിക്കരുതെന്ന കോടതിയുടെ വിലക്ക്​ താൻ മാനിക്കുമെന്ന്​ ചിദംബരം മാധ്യമങ്ങളോടു പറഞ്ഞു. മറ്റു വിഷയങ്ങൾ വ്യാഴാഴ്​ച സംസാരിക്കുമെന്നും കൂട്ടിച്ചേർത്തു.

ജയിലിന്​ മുന്നിൽ കോൺഗ്രസ്​ പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ്​ ചിദംബരത്തിന്​ നൽകിയത്​. ഹാരാർപ്പണം നടത്തി സ്വീകരിച്ച ചിദംബരത്തെ കോൺഗ്രസ്​ പ്രവർത്തകർ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. ജയിൽമോചിതനായ ചിദംബരം കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലേക്കാണ്​ നേരെ പോയത്​.

രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട്​ സഹകരിക്കണം, മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പരസ്യ പ്രസ്താവന നടത്തരുത്,കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത്എന്നീ ഉപാധികളോടെയാണ്​ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്​.

എൻഫോഴ്​സ്​മെന്‍റ് ഡയറക്​ടറേറ്റ്​ രജിസ്​റ്റർ ചെയ്​ത കേസിൽ105 ദിവസങ്ങൾക്ക്​ ശേഷമാണ്​ ചിദംബരത്തിന്​ ജാമ്യം ലഭിച്ചത്​.ജസ്​റ്റിസ്​ ആർ. ഭാനുമതി, എ.എസ്​ ബൊപ്പണ്ണ, ഋഷികേശ്​ റോയ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ജാമ്യഹരജിയിൽ വാദം കേട്ടത്​.

ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിൽ നവംബർ 21 നാണ്​ മുന്‍ ധനമന്ത്രി പി. ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹരജി തള്ളിയ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഒക്ടോബർ 16ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു.

2007ൽ ​ഐ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ​ക്ക്​ 403 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ നി​ക്ഷേ​പ അ​നു​മ​തി ച​ട്ട​വി​രു​ദ്ധ​മാ​യി ന​ൽ​കി​യെ​ന്ന​തി​ന്​ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം, അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ കേ​സ്.15ാം പ്രതി ചി​ദം​ബ​ര​ത്തി​ന്​ പു​റ​മെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം, മ​ക​ൾ ഷീ​ന ബോ​റ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന വ്യ​വ​സാ​യി പീ​റ്റ​ർ മു​ഖ​ർ​ജി, ചാ​ർ​​ട്ടേ​ർ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ എ​സ്. ഭാ​സ്​​ക്ക​ര​രാ​മ​ൻ, നി​തി ആ​യോ​ഗ്​ മു​ൻ സി.​ഇ.​ഒ സി​ന്ധു​ശ്രീ കു​ള്ള​ർ, ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ മ​ന്ത്രാ​ല​യ മു​ൻ​സെ​ക്ര​ട്ട​റി അ​നൂ​പ്​ പൂ​ജാ​രി (ഇ​രു​വ​രും ഐ.​എ​ൻ.​എ​ക്​​സ്​ വി​ദേ​ശ​നി​ക്ഷേ​പാ​നു​മ​തി ഘ​ട്ട​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ), ഐ.​എ​ൻ.​എ​ക്​​സ്​ മു​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ്ര​ബോ​ധ്​ സ​ക്​​സേ​ന, എ.​എ​സ്.​സി.​എ​ൽ ആ​ൻ​ഡ്​ ചെ​സ്​ മാ​നേ​ജ്​​മെന്‍റ്​ സ​ർ​വി​സ​സ്​ മു​ൻ​ഉ​ദ്യോ​ഗ​സ്​​ഥ​ൻ ര​വീ​ന്ദ്ര​പ്ര​സാ​ദ്​ എ​ന്നി​വ​രാ​ണ് മറ്റ് പ്രതികൾ.

പീ​റ്റ​ർ മു​ഖ​ർ​ജി​ക്കൊ​പ്പം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഭാ​ര്യ ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ചി​ദം​ബ​ര​ത്തെ സി.​ബി.​ഐ നേ​ര​ത്തെ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്. കേ​സി​ൽ 12 സാ​ക്ഷി​ക​ളു​ണ്ട്.

2007ലെ ​ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്​ 10 വ​ർ​ഷ​ത്തി​നു ശേ​ഷം 2017 മേ​യ്​ 15നാ​ണ്​ സി.​ബി.​ഐ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റു​ക​ൾ​ക്കും ശേ​ഷം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര പ്ര​കാ​രം, ഈ ​ഇ​ട​പാ​ടി​ൽ കോ​ഴ കൈ​മ​റി​ഞ്ഞു​വെ​ന്നും വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്നും നി​കു​തി വെ​ട്ടി​പ്പു വ​ഴി ഖ​ജ​നാ​വി​ന്​ ന​ഷ്​​ടം സം​ഭ​വി​ച്ചു​വെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു. അ​ന്ന്​ മൂ​ന്ന​ര​ക്കോ​ടി​യു​ടെ കോ​ഴ വാ​ങ്ങി​യെ​ന്നാ​ണ്​ പ​റ​ഞ്ഞ​തെ​ങ്കി​ൽ, കു​റ്റ​പ​ത്ര പ്ര​കാ​രം ചി​ദം​ബ​ര​വും മ​ക​നും വാ​ങ്ങി​യ കോ​ഴ 10 ല​ക്ഷ​മാ​ണ്. യ​ഥാ​ർ​ഥ കോ​ഴ​യെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ സി.​ബി.​ഐ വാ​ദി​ക്കു​ന്നു.

Tags:    
News Summary - P Chidambaram Granted Bail By Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.