Posted On
date_range Updated On
date_range മൂടൽമഞ്ഞ്: 46 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു; 17 ട്രെയിനുകൾ വൈകി
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞു മൂലം ഡൽഹിയിൽ വ്യോമ-റെയിൽ ഗതാഗത താളംത്തെറ്റി. 46 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. 17 ട്രെയിനുകൾ വൈകി.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൻെറ പ്രവർത്തനം പൂർണ്ണമായി നിർത്തിയിട്ടില്ല. അതേസമയം, പല വിമാന സർവീസുകളും വൈകുകയാണ്.
കസ്റ്റമർകെയർ സർവീസുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രക്കെത്തണമെന്ന് വിവിധ എയർലൈൻ കമ്പനികൾ അറിയിച്ചു. എയർ ഇന്ത്യയും ഇൻഡിഗോയും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 6.4 ഡിഗ്രിയായിരുന്നു ഡൽഹിയിലെ കുറഞ്ഞ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.