സൗത്ത് ഡൽഹിയിൽ ഈ വർഷം 450 അനധികൃത നിർമാണങ്ങൾ പൊളിച്ചതായി അധികൃതർ

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സൗത്ത് സോണിലെ അനധികൃത നിർമാണങ്ങൾക്കെതിരെ ഈ വർഷം 'വമ്പിച്ച പൊളിക്കൽ പരിപാടി' നടത്തിയതായി വെള്ളിയാഴ്ച അറിയിച്ചു. സൗത്ത് സോൺ ഈ വർഷം ജനുവരി ഒന്നിനും ആഗസ്റ്റ് 18നും ഇടയിൽ വിവിധ പ്രദേശങ്ങളിൽ പൊളിച്ചുമാറ്റൽ ഡ്രൈവ് നടത്തി. സെയ്ദുൽ അസൈബ്, ഖിർക്കി എക്സ്റ്റൻഷൻ, പഞ്ച്ഷീൽ വിഹാർ, ഛത്തർപൂർ, ഫ്രീഡം ഫൈറ്റർ എൻക്ലേവ്, കിഷൻഗഡ്, ഖാൻപൂർ, സാവിത്രി നഗർ എന്നിവിടങ്ങളിലെ അനധികൃത സ്വത്തുക്കൾക്കെതിരെ ഈ കാലയളവിൽ 473 അനധികൃത കെട്ടിടങ്ങൾ പൊളിച്ചതായി അധികൃതർ അറിയിച്ചു. 157 കെട്ടിടങ്ങൾ സീൽ ചെയ്തു. ഗൗതം നഗർ, മെഹ്‌റൗളി തുടങ്ങിയ പ്രദേശങ്ങളിലും നടപടി ഉണ്ടായി.

സൗത്ത് സോണിലെ ബിൽഡിംഗ് ഡിപ്പാർട്ട്‌മെന്റിലെ ഫീൽഡ് സ്റ്റാഫ്, അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നതിനും സീൽ ചെയ്യുന്നതിനും നടപടിയെടുക്കുന്നതിൽ 'പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു'. ഈ പ്രദേശങ്ങൾ പതിവായി പരിശോധിക്കുകയും അശാസ്ത്രീയ ബിൽഡർമാർ നടത്തുന്ന അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ''വിവിധ നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളിലൂടെയും കൂടുതൽ ഗ്രൗണ്ട് കവറേജുള്ള വിലകുറഞ്ഞ ഫ്‌ളാറ്റുകൾ വാങ്ങുന്നതിലേക്ക് പൊതുജനങ്ങളെ വശീകരിച്ചുകൊണ്ടും നിർമ്മാതാക്കൾ അനധികൃത നിർമ്മാണം നടത്തി" -ഉദ്യോഗസ്ഥർ പറയുന്നു.

Tags:    
News Summary - Over 450 Illegal Constructions Demolished This Year In South Delhi: Civic Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.