അനധികൃത സ്വത്തെന്ന് ഹരജി; മുസ്‍ലിംലീഗ് എം.പിക്ക് മദ്രാസ് ഹൈകോടതി നോട്ടീസ്

ചെന്നൈ: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹരജിയിൽ മുസ്‍ലിംലീഗ് എം.പി നവാസ്കനിക്കും ആദായനികുതി വകുപ്പിനും മദ്രാസ് ഹൈകോടതി നോട്ടീസ്. എം.പി ഫണ്ട് വകമാറ്റി സ്വത്ത് സമ്പാദിച്ചതായും ഇതേക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകണമെന്നുമാണ് അഡ്വ: കെ. വെങ്കടാചലപതി സമർപ്പിച്ച പൊതു താൽപര്യ ഹരജിയിലെ ആവശ്യം.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 2019ന്റെ തുടക്കത്തിൽ നവാസ്‌കനിയുടെ ആസ്തി 19.7 കോടി രൂപയാണെന്നും 2024ൽ ഇത് 40.6 കോടി രൂപയായെന്നും കുറഞ്ഞ കാലയളവിൽ 20.9 കോടിയുടെ ആസ്തി സ്വന്തമാക്കിയെന്നുമാണ് പരാതി. നവാസ്കനി എം.പിയും ആദായനികുതി വകുപ്പും ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. രാമനാഥപുരം ലോക്സഭ മണ്ഡലത്തിൽനിന്നാണ് നവാസ്കനി തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിന് പുറത്തുള്ള മുസ്‍ലിംലീഗിന്റെ എക എം.പിയാണ് ഇദ്ദേഹം.

Tags:    
News Summary - Madras High Court issues notice to Muslim League MP over illegal assets petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.