ന്യൂഡൽഹി: 2021 ഡിസംബറോടെ രാജ്യത്ത് 200 കോടി ഡോസ് വാക്സിൻ ലഭ്യമാവുമെന്ന് കേന്ദ്രസർക്കാർ. നീതി ആയോഗ് അംഗം വി.കെ പോളാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം കടുത്ത വാക്സിൻ ക്ഷാമത്തിൽ വലയുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രഖ്യാപനം.
അഞ്ച് മാസത്തിനുള്ളിൽ 200 കോടി ഡോസ് വാക്സിൻ ഇന്ത്യയിൽ ലഭ്യമാകും. അടുത്ത വർഷത്തിെൻറ ആദ്യപാദം പൂർത്തിയാകുേമ്പാഴേക്കും 300 കോടി ഡോസ് വാക്സിൻ രാജ്യത്തിന് ലഭിക്കുമെന്നും വി.കെ പോൾ പറഞ്ഞു. രാജ്യത്ത് ലഭിക്കുന്ന വാക്സിനിൽ 75 കോടി സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡായിരിക്കും. 55 കോടി കോവാക്സിനുമായിരിക്കുമെന്നും വി.കെ പോൾ അറിയിച്ചു.
ഇതിന് പുറമേ ഇന്ത്യൻ ബയോളജിക്കൽ ഇ വികസിപ്പിച്ചെടുത്ത് സിറം ഇൻസ്റ്റിറ്റ്യുട്ട് നിർമിക്കുന്ന നോവാക്സ് വാക്സിെൻറ 30 കോടി ഡോസും സ്പുട്നികിെൻറ 15.6 കോടി ഡോസും രാജ്യത്തിന് ലഭിക്കും. സിഡുസ് കാഡിലയുടെ അഞ്ച് കോടി, ജെനോവയുടെ ആറ് കോടി ഡോസ് വാക്സിനുകളും ഇന്ത്യയിൽ വിതരണം ചെയ്യും. അതേസമയം, നിലവിൽ ഇന്ത്യ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വാക്സിനുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.