Posted On
date_range Updated On
date_range വരാണസിയിലെ റെയിൽവേ പാർക്കിങ്ങിൽ തീപിടിത്തം; 150 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു
വരാണസി: വാരണാസിയിലെ കാന്‍റ് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ 150ലധികം ഇരുചക്രവാഹനങ്ങൾ നശിച്ചതായി അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി പ്ലാറ്റ്‌ഫോം ഒന്നിലെ പാർക്കിങ് സ്റ്റാൻഡിന് സമീപമാണ് തീപിടിത്തം.
വിവരം ലഭിച്ചയുടൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, ഗവൺമെന്‍റ് റെയിൽവേ പൊലീസ് എന്നിവരും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചു. തീ നിയന്ത്രണവിധേയമായെങ്കിലും 150ലധികം വാഹനങ്ങൾ കത്തി നശിച്ചു.
സംഭവത്തിൽ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ലാൽജി ചൗധരി ഖേദം പ്രകടിപ്പിച്ചു. റെയിൽവേ ജീവനക്കാർക്കായാണ് പാർക്കിങ് സ്റ്റാൻഡ് സ്ഥാപിച്ചതെന്നും തീപിടിത്തം മൂലം വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചതായും ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.