ന്യൂഡൽഹി: പ്രമാദമായ കേസുകളിൽ വിധികൾ പുറപ്പെടുവിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗ ൊഗോയി സുപ്രീംകോടതിയുടെ പടിയിറങ്ങി. അവസാന പ്രവൃത്തി ദിനമായ വെള്ളിയാഴ്ച ഒന്നാ ം നമ്പർ കോടതിയിൽ നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്കൊപ്പം നാലു മിനിറ്റ് മ ാത്രമാണ് പരമോന്നത ന്യായാധിപെൻറ കസേരയിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇരുന്നത്. വിടവാങ്ങുന്ന സമയത്ത് മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാതെ ചീഫ് ജസ്റ്റിസ് വാർത്തക്കുറിപ്പ് മാത്രമാണ് ഇറക്കിയത്.
വെള്ളിയാഴ്ച രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധി സ്ഥലത്തെത്തി ചീഫ് ജസ്റ്റിസ് പുഷ്പാഞ്ജലി അർപ്പിച്ചു. വൈകീട്ട് സുപ്രീംകോടതി വളപ്പിൽ സുപ്രീംകോടതി ബാർ അസോസിയേഷൻ ഒരുക്കിയ യാത്രയയപ്പിൽ സുപ്രീംകോടതി ജഡ്ജിമാരും അേറ്റാണി ജനറലും സോളിസിറ്റർ ജനറലും പെങ്കടുത്തു. വിരമിക്കുന്നതിന് മുമ്പായി ചീഫ് ജസ്റ്റിസുമായി അഭിമുഖം നടത്താറുള്ള മാധ്യമപ്രവർത്തകർ അതിനായി നടത്തിയ ശ്രമം ഫലം കണ്ടില്ല.
‘‘ജഡ്ജിമാർ സംസാരിക്കേണ്ട എന്ന് താൻ പറയുന്നില്ലെന്നും എന്നാൽ, തങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു വേണ്ടി മാത്രമേ സംസാരിക്കാവൂ’’ എന്നും പ്രസ്താവനയിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കയ്പുറ്റ സത്യങ്ങൾ ഒാർമകളായി കിടക്കണമെന്നും ഗൊഗോയി കൂട്ടിച്ചേർത്തു. അസമിലെ പൗരത്വ പട്ടിക കേസ്, അയോധ്യ കേസ്, റഫാൽ തുടങ്ങിയവ ഗൊഗോയിയുടെ സുപ്രധാന വിധികളിൽ ചിലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.