ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ രാജ്യത്ത് നിരവധി ഉൽപന്നങ്ങളുടെ വില വർധിക്കാൻ സാധ്യത. ആഗോളതലത്തിൽ ഷിപ്പിങ് ചാർജുകൾ വർധിച്ചതാണ് വില വർധനക്കുള്ള പ്രധാനകാരണം. കാപ്പി മുതൽ കുട്ടികളുടെ കളിപ്പാട്ടത്തിന് വരെ വില കൂടുമെന്നാണ് സൂചന.
400 അടി നീളമുള്ള സ്റ്റീൽ കണ്ടൈനർ കാർഗോ ഷാങ്ഹായിയിൽ നിന്ന് റോട്ടർഡാമിലേക്ക് കൊണ്ടു പോകാൻ 10,522 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. സാധാരണയുള്ളതിനേക്കാളും 547 ശതമാനം അധിമാണിത്. വിവിധ രാജ്യങ്ങളിലേക്കുള്ള ഉൽപന്നങ്ങളുടെ 80 ശതമാനവും കടലിലൂടെയാണ് കൊണ്ടു പോകുന്നത്. അതുകൊണ്ട് ഷിപ്പിങ് ചാർജ് വർധിക്കുന്നത് ഉൽപന്നങ്ങളുടെ വില വർധനവിനും കാരണമാകും.
ഉൽപന്നങ്ങളുടെ വർധിക്കുന്ന ആവശ്യകതക്കനുസരിച്ച് വിതരണം ചെയ്യാൻ സാധിക്കാത്തതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. പല ഏഷ്യൻ രാജ്യങ്ങളിലെ തുറമുഖങ്ങളും കോവിഡിെൻറ പിടിയിലാണ്. തുറമുഖങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമാകാത്തതും പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
ഈയൊരു സാഹചര്യത്തിൽ റീടെയിൽ വിൽപന്നക്കാരുടെ മുന്നിൽ മൂന്ന് വഴികൾ മാത്രമാണുള്ളത്. ഒന്നുകിൽ കച്ചവടം നിർത്തുക അല്ലെങ്കിൽ വില വർധിപ്പിക്കുക എന്നുള്ളതാണ് റീടെയിൽ വിൽപനക്കാർക്ക് മുന്നിലുള്ള പ്രധാന പോംവഴി. അല്ലെങ്കിൽ ഘട്ടം ഘട്ടമായി ഷിപ്പിങ് ചാർജിെൻറ ഭാരം ജനങ്ങൾക്ക് നൽകുക. ലോക്ഡൗണുകൾ മാറി വിപണികൾ വീണ്ടും ഉയരുന്നതോടെ ഉയർന്ന ഷിപ്പിങ് ചാർജിെൻറ ഭാരം ഉപഭോക്താക്കൾക്ക് അനുഭവപ്പെടുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.