ഒാറഞ്ച് പാസ്പോർട്ട് വിവാദത്തിൽ
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പാസ്പോർട്ടിന് ഒാറഞ്ച് നിറം നൽകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. നിലവിൽ, നയതന്ത്ര ഉദ്യോഗസ്ഥരുടെ പാസ്പോർട്ടുകളൊഴികെ എല്ലാ പാസ്പോർട്ടുകൾക്കും കടുംനീല നിറമാണ്. ഇതിന് പകരമായാണ് എമിഗ്രേഷൻ ക്ലിയറൻസ് (ഇ.സി.ആർ) ആവശ്യമുള്ളവരുടെ പാസ്പോർട്ടിന് ഒാറഞ്ച് നിറം നൽകാൻ കേന്ദ്രം തീരുമാനിച്ചത്. വിദേശകാര്യ മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതിയുടെ ശിപാർശെയ തുർന്നാണ് പുതിയ മാറ്റങ്ങൾ.
കേന്ദ്ര സർക്കാറിെൻറ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തുവന്നു. കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി കാണുന്നതാണ് പാസ്പോർട്ടിെൻറ നിറം മാറ്റമെന്നും ബി.ജെ.പിയുടെ വിവേചന മനോഭാവമാണ് പുറത്തുവന്നതെന്നും രാഹുൽ ആരോപിച്ചു. കുടിയേറ്റക്കാരെ രണ്ടാംകിട പൗരന്മാരാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയം പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതോടെ മേൽവിലാസത്തിനുള്ള തെളിവായി പാസ്േപാർട്ട് ഇനി ഉപയോഗിക്കാനാവില്ല. അപേക്ഷകെൻറ കുടുംബ വിവരം, മേൽവിലാസം എന്നിവ രേഖപ്പെടുത്തിയിരുന്നത് അവസാന പേജിലായിരുന്നു. പുതിയ പരിഷ്കരണത്തിൽ പാസ്പോർട്ടിെൻറ അവസാന പേജ് ഒഴിച്ചിടും. അപേക്ഷകെൻറ വിവരങ്ങൾ മന്ത്രലായം സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.