പ്രതിപക്ഷ കൂട്ടായ്മ​ കേവലം രാഷ്​ട്രീയമല്ല, ജനങ്ങളുടെ വികാരമാണ്​- രാഹുൽ ഗാന്ധി

മുംബൈ: ബി.ജെ.പിക്കും ആർ.എസ്​.എസിനും മോദിക്കുമെതിരായ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ​ കേവലം രാഷ്​ട്രീയം മാത്രമല്ലെന്നും അത്​ ജനങ്ങളുടെ വികാരമാണെന്നും കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ഭരണഘടനയേയും രാജ്യത്തെ മറ്റ്​ സ്​ഥാപനങ്ങളേയും ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പി.എ ഭരിക്കുമ്പോൾ ബാരലിന്​ 130 ഡോളറുണ്ടായിരുന്ന ക്രൂഡ്​ ഒായിലി​​​െൻറ വില ഇപ്പോൾ ബാരലിന്​ 70 ഡോളറിലേക്ക്​ താഴ്​ന്നു. എന്നിട്ടും അതി​​​െൻറ ഗുണം സാധാരണ ജനങ്ങളിലേക്ക്​ എത്തിയില്ല. ഫലം ലഭിച്ചത്​ 20ഒാളം വരുന്ന​ പണക്കാരുടെ പോക്കറ്റിലേക്കാണ്​. 

സാധാരണക്കാർക്ക്​ ഇന്ധന വില വർധനവിൽ നിന്ന്​ ആശ്വാസം ലഭിക്കുന്നതിനായി ഇന്ധനവില ചരക്കു സേവന നികുതിയിൽ(ജി.എസ്​.ടി) ഉൾപ്പെടുത്തണമെന്ന്​ പ്രതിപക്ഷം പ്രധാനമന്ത്രിയോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ​അദ്ദേഹത്തിന്​​​ അതിൽ താത്പര്യമില്ലെന്നും രാഹുൽ പറഞ്ഞു. 
 

Tags:    
News Summary - Opposition’s grand alliance a sentiment of people, not just political parties: Rahul Gandhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.