പെഗസസ്​; ഇരു സഭകളിലും അടിയന്തര പ്രമേയ നോട്ടീസ്​

ന്യൂഡൽഹി: പെഗസസ്​ ഫോൺ ചോർത്തലിൽ പാർ​ലമെന്‍റിന്‍റെ ഇരു സഭകളിലും അടിയന്തര ​പ്രമേയത്തിന്​ നോട്ടീസ്​. ലോക്​സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെ, എളമരം കരീം, കെ.സി. വേണുഗോപാൽ, വി. ശിവദാസൻ എന്നിവരുമാണ്​ നോട്ടീസ്​ നൽകിയത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്​ ഷായുടെയും സാന്നിധ്യത്തിൽ പെഗസസ്​ വിഷയം ചർച്ച ചെയ്യണമെന്നാണ്​ പ്രതിപക്ഷത്തിന്‍റെ ആവശ്യം.

പെഗസസ്​ ഫോൺ ചോർത്തൽ വിഷയവുമായി ബന്ധപ്പെട്ട്​ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നിരുന്നു.

പാർലമെന്‍റ്​ വർഷകാല സമ്മേളനത്തിലെ പ്രധാന ചർച്ച വിഷയമാണ്​​ പെഗസസും കർഷക പ്രക്ഷോഭവും. ​ഇരുവിഷയങ്ങളിലും കേന്ദ്രസർക്കാർ കൈമലർത്തുന്നതോടെയാണ്​ വിഷയം ഉയർത്തികൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്‍റെ തീരുമാനം.

പെഗസസ്​ വിഷയം പാർലമെന്‍റിൽ ഉന്നയിക്കാൻ തീരുമാനിച്ച്​ യോഗത്തിൽ കോൺഗ്രസ്​ നേതാക്കളെ കൂടാതെ ഡി.​എം.കെ, എൻ.സി.പി, ബി.എസ്​.പി, നാഷനൽ കോൺഫറൻസ്​, സി.പി.എം, കേരള കോൺഗ്രസ്​, ആർ.എസ്​.പി, ​മുസ്​ലിം ലീഗ്​ നേതാക്കൾ പ​ങ്കെടുത്തിരുന്നു.

വർഷകാല സമ്മേളനം ആരംഭിച്ച ജൂ​ൈല 19ന്​ പാർലമെന്‍റ് കനത്ത പ്രതിഷേധത്തിന്​ സാക്ഷിയായിരുന്നു. പ്ലക്കാർഡുകളും മു​ദ്രാവാക്യവും ഉയർത്തിയായിരുന്നു പ്രതിഷേധം.

Tags:    
News Summary - Opposition parties raise Pegasus issue give joint adjournment motion notice in LS and RS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.