രാമജന്മഭൂമി​ സന്ദർശിക്കുന്നവർക്ക്​​ സുരക്ഷ ഉറപ്പാക്കേണ്ടത്​  ത​െൻറ കടമ– യോഗി

ഫൈസാബാദ്​: അയോധ്യ എന്നത്​ ത​​െൻറ വിശ്വാസമാ​ണെന്നും അതനുസരിച്ചാണ്​ പ്രവർത്തിക്കുകയെന്നും ഉത്ത​ർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. വ്യക്​തിഗത വിശ്വാസത്തെ ചോദ്യംചെയ്യാൻ അവകാശമില്ലെന്ന്​ അയോധ്യയിലെ ദീപാവലി ആഘോഷത്തെ വിമർശിച്ച പ്രതിപക്ഷത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.
ദീപാവലിയോടനുബന്ധിച്ച്​ അയോധ്യയിൽ ആഘോഷ ചടങ്ങുകൾക്കെത്തിയ അദ്ദേഹം വ്യാഴാഴ്​ച തർക്കസ്​ഥലം സന്ദർശിച്ചശേഷമാണ്​ നിലപാട്​ വ്യക്​തമാക്കിയത്​.

ബുധനാഴ്​ചത്തെ ആഘോഷ ചടങ്ങുകൾക്കു​ശേഷം ഫൈസാബാദ്​ സർക്യൂട്ട്​ ഹൗസിൽ രാത്രി തങ്ങിയ യോഗി ആദിത്യനാഥ്​ വ്യാഴാഴ്​ച രാവിലെ തർക്കഭൂമിയിലെ രാമക്ഷേത്രം സന്ദർശിക്കുകയായിരുന്നു. ഹനുമാൻഗർഹിയിൽ പ്രാർഥിച്ചശേഷമാണ്​ ബാബരി മസ്​ജിദ്​ തകർത്ത്​ നിർമിച്ച ​ക്ഷേത്രത്തിൽ എത്തിയത്​. തുടർന്ന്​ ദിഗംബർ അഖാഢയിൽ എത്തി ​പ്രാതൽ കഴിച്ചു. ഒരു ഡസന​ിലേറെ മുഖ്യപുരോഹിതരും ഒപ്പമുണ്ടായിരുന്നു. പിന്നീട്​ സുഗ്രീവ്​ ഖില ക്ഷേത്രത്തിലെത്തി, രോഗബാധിതനായ പുരോഹിതൻ പുരുഷോത്തമാചാര്യയെ സന്ദർശിച്ചു. 

രാജ്യത്തി​​െൻറയും ലോകത്തി​​െൻറയും പല ഭാഗത്തുനിന്നും വിശ്വാസികൾ രാമജന്മഭൂമി സന്ദർശിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവിടെ അടിസ്​ഥാന സൗകര്യങ്ങൾ ഏർപ്പെട​ുത്തേണ്ടത്​ ത​​െൻറയും സർക്കാറി​​െൻറയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ശുചിത്വം ഉറപ്പാക്കൽ, ടോയ്​ലറ്റുകളും മറ്റും സ്​ഥാപിക്കൽ, കുടിവെള്ളം ലഭ്യമാക്കൽ തുടങ്ങിയവ ഇതി​​െൻറ ഭാഗമാണ്​. അയോധ്യയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്​ പിന്നിൽ രാഷ്​ട്രീയമില്ല. താൻ അയോധ്യ സന്ദർശിച്ചതിനെ പ്രതിപക്ഷം വിമർശിക്കുന്നു.

ഇവിടെ വന്നില്ലെങ്കിൽ ഭയം മൂലമാണ്​ വരാത്തതെന്ന്​ അവർ പറയും. അയോധ്യയിൽ ദീപാവലി ആഘോഷിക്കുക എന്നത്​ താൻ ഉണ്ടാക്കിയ രീതിയല്ല.  ദീർഘകാലമായി നിലനിൽക്കുന്ന ആചാരമാണ്​. അത്​ സംരക്ഷിക്കേണ്ടത്​ ത​​െൻറ ഉത്തരവാദിത്തമാണ്​. മുൻകാലങ്ങളിലേതുപോലെ മതത്തി​​െൻറയോ ജാതിയുടെയോ പേരിൽ ത​​െൻറ സർക്കാറി​​െൻറ കാലത്ത്​ വിവേചനമുണ്ടാകില്ല. അയോധ്യയിൽ താൻ എത്തിയത്​ സംസ്​ഥാനത്തി​​െൻറ സമാധാനത്തിനും പുരോഗതിക്കും പ്രാർഥിക്കാനാണ്​’-അദ്ദേഹം പറഞ്ഞു. 

അയോധ്യയിലെ അടിസ്​ഥാന വികസന പ്രവർത്തനങ്ങളുടെ മറവിൽ തർക്കഭൂമിയിൽ പൂർണാർഥത്തിലുള്ള സ്​ഥിരം ക്ഷേത്രം നിർമിക്കാൻ വി.എച്ച്​.പി നേതൃത്വത്തിൽ കൊത്തുപണി ഉൗർജിതമാക്കുന്നതിനിടെയാണ്​ മുഖ്യമന്ത്രി തർക്കസ്​ഥലം സന്ദർശിച്ചത്​. എന്നാൽ, ക്ഷേത്രനിർമാ​ണത്തെക്കുറിച്ച്​ അദ്ദേഹം പ്രതികരിച്ചില്ല.

Tags:    
News Summary - Opposition Can't Object to My Faith: Adityanath–India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.