ആറു ജീവനക്കാർക്ക്​ കോവിഡ്: ഗ്രേറ്റർ നോയിഡയിലെ ഓപ്പോ ഫാക്​ടറി പൂട്ടി

ന്യൂഡൽഹി: ആറു ജീവനക്കാർക്ക്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഗ്രേറ്റർ നോയിഡയിലുള്ള ഓപ്പോ മൊബൈൽ ഫോൺ കമ്പനി പൂട്ടി. സ്​മാർട്ട്​ ഫോൺ നിർമാണ ഫാക്​ടറിയിൽ ജോലി ചെയ്യുന്ന 3000ത്തിലധികം ജീവനക്കാരെയും കോവിഡ്​ പരിശോധനക്ക്​ വി​േധയമാക്കിയതായും ഓ​േപ്പാ ഇന്ത്യ പ്രസ്​താവനയിലൂടെ അറിയിച്ചു. 

ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത്​ ഗ്രേറ്റർ നോയിഡയിലുള്ള ഓപ്പോ മെബൈൽ നിർമാണ യൂനിറ്റ്​ പൂട്ടുന്നതായും കമ്പനി അധികൃതർ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും കോവിഡ്​ പരിശോധനാഫലം ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ച ശേഷം കോവിഡ്​ നെഗറ്റീവായ ജീവനക്കാരെ ഉൾപ്പെടുത്തി കമ്പനി തുറന്നു പ്രവർത്തിപ്പിക്കും. 

​ 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി കമ്പനികൾ തുറന്നുപ്രവർത്തിക്കാമെന്ന ഉത്തർപ്രദേശ്​ സർക്കാറി​​െൻറ ഉത്തരവ്​ പ്രകാരം വെള്ളിയാഴ്​ചയാണ് ഗ്രേറ്റർ നോയിഡയിശല ഓപ്പോ യൂനിറ്റ്​ പ്രവർത്തനം പുനഃരാരംഭിച്ചത്​. 

Tags:    
News Summary - Oppo Factory Greater Noida Shut After 6 Employees Test Positive For Virus - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.