കർണാടകയിൽ തൂക്കുസഭയെന്ന്​ ഇന്ത്യാ ടുഡേ അഭിപ്രായ സർവേ 

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ പുറത്തുവിട്ട്​ ഇന്ത്യ ടുഡേ. കർണാടകയിൽ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നും ഭരണകക്ഷിയായ കോൺഗ്രസ്​ ആയിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും സർവേ പ്രവചിക്കുന്നു. ഒരു മാസം മുമ്പ്​ നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണ്​ പുറത്തുവിട്ടത്​.

224 അംഗ നിയമസഭയിൽ കോൺഗ്രസ്​ 90 മുതൽ 101 സീറ്റുകൾ വരെ നേടും. പ്രധാന പ്രതിപക്ഷമായ ബി.ജെ.പി 78 മുതൽ 86 സീറ്റുകളിൽ വിജയിച്ചേക്കുമെന്നു സർവേ പ്രചവിക്കുന്നു. കേവല ഭൂരിപക്ഷത്തിന്​ 112 സീറ്റുകൾ വേണമെന്നിരിക്കെ തൂക്കുമന്ത്രി സഭയായിരിക്കും കർണാടകയിലെന്നും സർവേ ഫലം പറയുന്നു.

ബി.എസ്​.പിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ദേവ ഗൗഡയുടെ ജനതാദൾ എസ്​ 34 മുതൽ 43 സീറ്റുകൾ വരെ നേടുമെന്നും സർ​േവ ഫലത്തിൽ പറയുന്നുണ്ട്​. അങ്ങനെയാണെങ്കിൽ കർണാടകയിൽ കിങ്​ മേക്കറുടെ റോൾ ജനതാദൾ ആയിരിക്കും വഹിക്കുക. കോൺഗ്രസിന്​ 37ഉം ബി.ജെ.പിക്ക്​ 35ഉം ബി.എസ്.പി, ​ജെ.ഡി.എസ്​ സഖ്യം 19ഉം ശതമാനം വോട്ടുകളായിരിക്കും ലഭിക്കുകയെന്നും ഇന്ത്യാ ടുഡേ പ്രവചിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ 122ഉം ബി.ജെ.പി 43ഉം ജെ.ഡി.എസ്​ 29 സീറ്റുകളുമാണ്​ നേടിയത്​. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമെങ്കിലും ബി.ജെ.പിക്ക്​ ഭരണം തിരിച്ചുപിടിക്കാനാവില്ലെന്നാണ്​ കണക്കുകൂട്ടലുകൾ. 


 

Tags:    
News Summary - opinion polls predict a hung assembly in Karnataka-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.