മൂടൽമഞ്ഞ് മൂലം ഡൽഹി വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവെച്ചു

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് മൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. 40 സർവീസുകൾ വൈകിയതായും 15 സർവീസുകൾ വഴിതിരിച്ചുവിട്ടതായും ഒരു  സർവീസ് റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് 60 വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. വിസാതാര, ജെറ്റ് എയർവെയ്സ് എന്നീ വിമാനക്കമ്പനികൾ മൂടൽമഞ്ഞ് തങ്ങളുടെ സർവീസുകൾ വൈകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

മൂടൽമഞ്ഞ് മൂലം 50 ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവെ അറിയിച്ചു. ഡൽഹി യമുന എക്സ്പ്രസ് വെയിൽ മഞ്ഞ് മൂലം 12 വാഹനങ്ങൾ കൂട്ടിയിടിച്ചതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ മഥരുയിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹി വിമാനത്താവളത്തിലെ കാഴ്ചാപരിധി ഇപ്പോൾ 50 മീറ്ററിൽ താഴെ മാത്രമാണ്.

ഇന്ത്യയിലാകമാനം കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. 12 ഡിഗ്രി സെൽഷ്യസ് ഇപ്പോൾ ഡൽഹിയിലെ താപനില.

 

Tags:    
News Summary - Operations Resume at Delhi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.