ഗൂഡല്ലൂർ: ഊട്ടി മെഡിക്കൽ കോളജ് മന്ത്രി കെ. രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 11 മെഡിക്കൽ കോളജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചിരുന്നു. ഊട്ടി ഹിന്ദു നഗറിൽ നിർമിച്ച കെട്ടിടമാണ് നാടിന് സമർപ്പിച്ചത്. എം.പി എ. രാജയുടെ പരിശ്രമഫലമായാണ് നീലഗിരിയിൽ മെഡിക്കൽ കോളജ് അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറായതെന്ന് മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജ് വിദ്യാർഥികൾക്കുള്ള പഠനകേന്ദ്രം, ചികിത്സ വിഭാഗം ഉൾപ്പെടെ 28 കെട്ടിടങ്ങളാണ് 2,73,130 ചതുരശ്ര അടിയിൽ 461.18 കോടി രൂപ ചെലവിൽ നിർമിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഹോസ്റ്റലും പഠനമുറിയുമാണ് നിർമാണം പൂർത്തിയായത്. സെപ്റ്റംബർ 20നകം നിർമാണം പൂർത്തിയാകും. 2021-22 അധ്യയനവർഷത്തിൽ 150 വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനം നൽകിയെന്നും മന്ത്രി പറഞ്ഞു.
കലക്ടർ എസ്.പി. അംറിത്ത്, ഡി.ആർ.ഒ കീർത്തി പ്രിയദർശിനി, പൊൻ ജയശീലൻ എം.എൽ.എ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മനോഹരി, എ.ഡി. എസ്.പി മുത്തുമാണിക്യം, ജില്ല പഞ്ചായത്ത് ചെയർമാൻ പൊൻദോസ്, ഊട്ടി ആർ.ഡി.ഒ ദുരൈചാമി, ജില്ല ആരോഗ്യ വിഭാഗം ഉപഡയറക്ടർമാരായ ബാലുസ്വാമി, പഴനിചാമി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.