ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് ഏറ്റവും അനുയോജ്യനായ പകരക്കാരൻ രാഹുൽ ഗാന്ധിയെന്ന് ഇന്ത്യാ ടുഡേയുടെ ‘മൂഡ് ഒാഫ് ദി നേഷൻ’ (എം.ഒ.ടി.എൻ) സർവേ. രാഹുൽ ഗാന്ധിയുടെ സ്വീകാര്യത 2016 ഫെബ്രുവരിയിലുണ്ടായിരുന്ന 32 ശതമാനത്തിൽനിന്ന് 14 ശതമാനം വർധിച്ചതായി സർവേ വ്യക്തമാക്കി.
ജൂലൈയിൽ നടന്ന സർവേയിൽ 2019ലെ തെരഞ്ഞെടുപ്പിൽ മോദിക്കു പകരംവെക്കാവുന്ന ഏറ്റവും അനുയോജ്യനായ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12,100 പേർക്കിടയിലാണ് സർവേ നടത്തിയത്. രാഹുൽ 46 ശതമാനം വോട്ട് നേടിയപ്പോൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എട്ടു ശതമാനം വോട്ടുനേടി രണ്ടാമതെത്തി.
ആറു ശതമാനം വീതം വോട്ടുനേടിയ പി. ചിദംബരവും രാഹുലിെൻറ സഹോദരി പ്രിയങ്ക ഗാന്ധിയും അടുത്ത സ്ഥാനങ്ങളിൽ ഇടംപിടിച്ചു. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയുമാണ് നാലുശതമാനം പേർ മോദിക്ക് പകരക്കാരായി പരിഗണിച്ചത്. മതപരമായി നോക്കുേമ്പാൾ 47 ശതമാനം മുസ്ലിംകളും 45 ശതമാനം ഹിന്ദുക്കളും രാഹുലാണ് മോദിയുടെ പകരക്കാരനാകാൻ യോഗ്യനെന്ന് വിലയിരുത്തിയെന്ന് ഇന്ത്യാ ടുഡേ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിൽനിന്നാണ് രാഹുലിന് ഏറ്റവും കൂടുതൽ േവാട്ട് ലഭിച്ചത് (56 ശതമാനം). പശ്ചിമ ഇന്ത്യയിൽനിന്ന് 52 ശതമാനം വോട്ടും ഉത്തരേന്ത്യയിൽനിന്ന് 36 ശതമാനം വോട്ടും രാഹുലിന് ലഭിച്ചു. കഴിഞ്ഞ ആറ് എം.ഒ.ടി.എൻ സർവേയിലും രാഹുലിെൻറ ജനകീയത ചാഞ്ചാടുന്ന അവസ്ഥയിലായിരുന്നു.
2016 ആഗസ്റ്റിൽ 23 ശതമാനമായി കുറഞ്ഞപ്പോൾ 2017 ജനുവരിയിൽ അത് ഏഴു ശതമാനം വർധിച്ചു. 2017 ജൂലൈയിൽ വീണ്ടും ഏഴു ശതമാനം താഴോട്ടുപോയി. എന്നാൽ, കഴിഞ്ഞ ജനുവരിയിലും (45 ശതമാനം) ജൂലൈയിലും (46 ശതമാനം) രാഹുലിന് ലഭിച്ച പിന്തുണയിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.