പുതുച്ചേരി: സമ്പന്ന സ്ഥാനാർഥി സാന്റിയാഗോ മാർട്ടിന്റെ മകൻ; ആസ്തി 597 കോടി

ചെ​ന്നൈ: പു​തു​ച്ചേ​രി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ സ്ഥാ​നാ​ർ​ഥി, ലോ​ട്ട​റി രാ​ജാ​വ് സാ​ന്റി​യാ​ഗോ മാ​ർ​ട്ടി​ന്റെ മ​ക​നും ല​ക്ഷ്യ ജ​ന​നാ​യ​ക ക​ക്ഷി നേ​താ​വു​മാ​യ ജോ​സ് ചാ​ൾ​സ് മാ​ർ​ട്ടി​ൻ. പു​തു​ച്ചേ​രി കാ​മ​രാ​ജ് ന​ഗ​ർ, നെ​ല്ലി​ത്തോ​പ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലാ​ണ് 597 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്. ഇ​തി​ൽ 328 കോ​ടി രൂ​പ​യു​ടെ ജം​ഗ​മ ആ​സ്തി​ക​ളും 269 കോ​ടി രൂ​പ​യു​ടെ സ്ഥാ​വ​ര സ്വ​ത്തു​ക്ക​ളു​മാ​ണ്.

25 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 17.5 കി​ലോ​ഗ്രാം സ്വ​ർ​ണ​വും വ​ജ്ര​ങ്ങ​ളും, 192 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഭൂ​സ്വ​ത്ത്, 38 കോ​ടി​യു​ടെ വാ​ച്ചു​ക​ൾ, 20.59 ല​ക്ഷം പ​ണ​മാ​യി​ട്ടു​ണ്ട്. ക​ട​ബാ​ധ്യ​ത 210 കോ​ടി​യു​മാ​ണ്. ഭാ​ര്യ സി​ന്ധു​ശ്രീ ചാ​ൾ​സി​ന്റെ പ​ക്ക​ൽ 1.82 ല​ക്ഷം രൂ​പ​യു​മു​ണ്ട്. 66.15 ല​ക്ഷം രൂ​പ​യു​ടെ മെ​ഴ്‌​സി​ഡ​സ് ബെ​ൻ​സ് കാ​റും 1.29 കോ​ടി രൂ​പ​യു​ടെ ടൊ​യോ​ട്ട വെ​ൽ​ഫ​യ​ർ കാ​റു​മു​ണ്ട്. മൂ​ന്ന് പൊ​ലീ​സ് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ്- ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ ല​ക്ഷ്യ ജ​ന​നാ​യ​ക ക​ക്ഷി ര​ണ്ട് സീ​റ്റു​ക​ളി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

സാ​ന്റി​യാ​ഗോ മാ​ർ​ട്ടി​ന്റെ മ​രു​മ​ക​ൻ ആ​ധ​വ് അ​ർ​ജു​ന, ന​ട​ൻ വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി.​വി.​കെ) പ്ര​ചാ​ര​ണ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​ണ്. മാ​ർ​ട്ടി​ന്റെ ഭാ​ര്യ ലീ​മ​റോ​സ് മാ​ർ​ട്ടി​ൻ അ​ണ്ണാ ഡി.​എം.​കെ നേ​താ​വാ​ണ്. ഇ​വ​ർ ഇ​ത്ത​വ​ണ ലാ​ൽ​ഗു​ഡി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ അ​ണ്ണാ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു. സാ​ന്റി​യാ​ഗോ മാ​ർ​ട്ടി​ന്റെ സ്ഥാ​പ​ന​മാ​യ ഫ്യൂ​ച്ച​ർ ഗെ​യി​മിം​ഗ് ആ​ൻ​ഡ് ഹോ​ട്ട​ൽ സ​ർ​വി​സ​സ്, ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ മു​ഖേ​ന ബി.​ജെ.​പി, ഡി.​എം.​കെ ഉ​ൾ​പ്പെ​ടെ ക​ക്ഷി​ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്ന​ത് നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു.  

Tags:    
News Summary - Puducherry: Son of wealthy candidate Santiago Martin; Assets worth Rs 597 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.