ശ്രീനഗർ: കശ്മീരിലെ പ്രശ്നം തീർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേ കഴിയൂവെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. താഴ്വരയിലെ സാഹചര്യം നിയന്ത്രണവിധേയമാക്കാനാകാതെ സർക്കാർ വിയർക്കുന്നതിനിടയിലാണ് പ്രസ്താവന. മഹ്ബൂബയുടെ സർക്കാറിനെ പിരിച്ചുവിട്ട് കേന്ദ്രം ഗവർണർ ഭരണമേർപ്പെടുത്തുമെന്ന ഉൗഹാപോഹങ്ങൾക്കിടയിലാണ് മോദിയെ പ്രശംസിച്ച് മഹ്ബൂബ രംഗത്തുവന്നത്.
ലാഹോറിലേക്ക് രണ്ടു വർഷം മുമ്പ് ക്രിസ്മസ് കാലത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത് മോദിയുടെ ധീരതയാണ്, ദൗർബല്യമല്ല കാണിക്കുന്നതെന്ന് മഹ്ബൂബ പറഞ്ഞു. ജനം വൻ പിന്തുണയോടെയാണ് നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയത്്. ഇൗ വാക്കുകൾക്ക് താൻ വിമർശിക്കപ്പെേട്ടക്കാം. എന്നാലും, ആർക്കെങ്കിലും ജമ്മു-കശ്മീരിലെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെങ്കിൽ അത് നരേന്ദ്ര മോദിക്കാണ്. അദ്ദേഹം എന്ത് തീരുമാനിച്ചാലും രാജ്യം മുഴുവൻ അദ്ദേഹത്തെ പിന്തുണക്കും -മഹ്ബൂബ പറഞ്ഞു. ജമ്മു-കശ്മീരിൽ ഒരു ഫ്ലൈ ഒാവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
തെൻറ പിതാവ് മുഫ്തി മുഹമ്മദ് സഇൗദും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും ഒരുമിച്ചുനടത്തിയ സമാധാനശ്രമങ്ങളും മഹ്ബൂബ അനുസ്മരിച്ചു. ആ മൂന്നു കൊല്ലം വാജ്പേയി അതിർത്തിയിൽ വെടിനിർത്തൽ ഉറപ്പാക്കിയിരുന്നുവെന്നും അതിർത്തി പാതകൾ തുറക്കുന്നതു സംബന്ധിച്ച് പാകിസ്താനുമായി ചർച്ച നടത്തിയിരുന്നതായും അതിർത്തിയിൽ സമാധാനമുണ്ടായിരുന്നതായും അവർ ഒാർമിച്ചു. പക്ഷേ, കേന്ദ്രത്തിലും സംസ്ഥാനത്തും പിന്നീട് വന്ന സർക്കാറുകൾ സ്ഥിതിഗതി ശാന്തമാണെന്നും തങ്ങൾ ഒന്നും ചെയ്യേണ്ടതില്ലെന്നും കരുതി. എന്നാൽ, കശ്മീരിലെ യുവാക്കൾക്കിടയിൽ അസ്വസ്ഥത ഉറഞ്ഞുകൂടുകയായിരുന്നു. അതിെൻറ തുടർച്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞമാസം മഹ്ബൂബ ഡൽഹിയിൽ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷങ്ങൾക്കുനേരെ സംസ്ഥാന സർക്കാറിന് തണുത്ത പ്രതികരണമാണെന്ന് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടിനെത്തുടർന്ന് പാർട്ടിക്ക് ജനകീയ അടിത്തറ നഷ്ടപ്പെടുന്നുവെന്ന് പി.ഡി.പി നേതാക്കളിൽ പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.