Posted On
date_range Updated On
date_range 18-45 വയസുള്ളവർ വാക്‌സിന് പണം നൽകണമെന്ന് കേന്ദ്രം; വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം
18 മുതൽ 45 വയസ്സുവരെയുള്ളവർ കോവിഡ് വാക്‌സിന് പണം നൽകണമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ളവർ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്‌സിൻ എടുക്കണമെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്. മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക. 18 വയസു മുതൽ 45 വയസ് വരെയുള്ളവർ കോവിഡ് വാക്‌സിൻ ലഭിക്കാൻ നിർബന്ധമായും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. ഇവർക്കുള്ള കോവിഡ് വാക്‌സിൻ സ്വകാര്യ കേന്ദ്രങ്ങളിൽ വച്ച് മാത്രമായിരിക്കും ലഭിക്കുക.
കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് കൊള്ളക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ തീരുമാനം സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്നാണ് സൂചന.ഏപ്രിൽ 28 മുതൽ രജിസ്ട്രേഷൻ നടത്താം. കോ വിൻ പോർട്ടലിലാണ് വാക്സിനായി രജിസ്ട്രേഷൻ നടത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.