'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ക്യു ആർ കോഡുവഴിയുള്ള ഡിജിറ്റൽ കാമ്പയിന് തുടക്കം കുറിച്ച് രാജസ്ഥാനിലെ ബി.ജെ.പി ഘടകം

ജയ്‌പുർ: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന കേന്ദ്ര സർക്കാറിന്റെ പദ്ധതിക്കായി പൊതുജന പിന്തുണ നേടുന്നതിന് ഡിജിറ്റൽ കാമ്പയിന് തുടക്കം കുറിച്ച് ബി.ജെ.പി രാജസ്ഥാൻ ഘടകം. ക്യു ആർ കോഡ് നിർമ്മിച്ചുകൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയെ അനുകൂലിക്കുന്നവർക്ക് ക്യു ആർ കോഡ് വഴി അഭിപ്രായങ്ങൾ രേഖപെടുത്താം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് വെറുമൊരു രാഷ്ട്രീയ ആശയമല്ലെന്നും രാജ്യത്തിന്റെ ജനാതിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഭരണ സംവിധാനത്തിന് സ്ഥിരത നൽകുന്നതിനുമുള്ള വിപ്ലവകരമായ ചുവടുവെപ്പാണിതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് മദൻ റാത്തോഡ് ക്യു ആർ കോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ഈ പദ്ധതിയെക്കുറിച്ച് പൗരന്മാർക്കിടയിൽ അവബോധം വളർത്തുക എന്നതാണ് ഈ കാമ്പയിന്റെ ഉദ്ദേശം. ഈ പരിഷ്‌ക്കരണം സർക്കാറിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ മാത്രം തീരുമാനമല്ല. മറിച്ച് രാജ്യത്തിന്റെ കൂട്ടായ തീരുമാനം മാത്രമാണിതെന്ന് റാത്തോഡ് പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ ജനപിന്തുണ സൃഷ്ട്ടിക്കുന്നതിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി കൈകോർത്ത് കൊണ്ട് തീവ്രമായ ഓൺലൈൻ കാമ്പയിൽ പാർട്ടി നടത്തുന്നുണ്ട്. എന്നാൽ ഓൺലൈൻ കാമ്പയിന്റെ പരിമിതി കണക്കിലെടുത്ത് കൊണ്ടാണ് പാർട്ടി ഈ ഡിജിറ്റൽ ക്യു ആർ കോഡ് പരിപാടിക്ക് തുടക്കം കുറിച്ചതെന്ന് ബി.ജെ.പി സംസ്ഥാന കൺവീനർ സുനിൽ ഭാർഗവ പറഞ്ഞു. ക്യു ആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ജനപിന്തുണ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - 'One Nation, One Election'; Rajasthan BJP unit launches digital campaign through QR code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.