ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി; ജി20 മന്ത്ര പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയുടെ ലോഗോയും തീമും വെബ്‌സൈറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അനാച്ഛാദനം ചെയ്തു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതായിരിക്കും ജി20 അധ്യക്ഷപദവിയുടെ മന്ത്രമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

"ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്ന പുനരുപയോഗ ഊർജ്ജ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നൽകി. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ആഗോള ആരോഗ്യ സംരംഭത്തെ ഇന്ത്യ ശക്തിപ്പെടുത്തി. ഇപ്പോൾ ജി20യുടെ ഇന്ത്യയുടെ തീം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നായിരിക്കും" -പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച പറഞ്ഞു.

ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. "ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ചരിത്രപരമായ അവസരത്തിൽ ഞാൻ രാജ്യത്തെ അഭിനന്ദിക്കുന്നു. ലോകത്തോടുള്ള ഇന്ത്യയുടെ കാരുണ്യത്തിന്റെ അടയാളമാണ് 'വസുധൈവ കുടുംബകം'. ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വിശ്വാസവും പ്രധാന സ്ഥാനം വഹിക്കുന്നു -മോദി പറഞ്ഞു.

Tags:    
News Summary - ‘One Earth, One Family, One future’: PM Modi unveils India’s G20 mantra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.