റൂർക്കല: ഒഡിഷ-ഝാർഖണ്ഡ് അതിർത്തിയിലെ സുന്ദർഗഢിൽ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ട്രാക്ക്മാൻ മരിച്ചു. നിരോധിത സി.പി.ഐ (മാവോവാദി) സംഘടന ആചരിക്കുന്ന രക്തസാക്ഷി വാരത്തിലെ അവസാന ദിനമായ ഞായറാഴ്ച അട്ടിമറി സാധ്യത കണക്കിലെടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് ട്രാക്കിൽ പൊട്ടിത്തെറിയുണ്ടായത്.
അറ്റുവാ ഒറാം എന്ന 37കാരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്കേറ്റു. മാവോവാദി അട്ടിമറി നീക്കം സംശയിക്കുന്ന സ്ഫോടനത്തിൽ ഒരു കോൺക്രീറ്റ് സ്ലീപ്പർ തകർന്നു. പ്രദേശത്ത് നേരത്തെ ആക്രമണ സൂചന നൽകുന്ന പോസ്റ്റർ പതിച്ചിരുന്നതായും ഇതേ തുടർന്നുള്ള പരിശോധനക്കിടെയാണ് പൊട്ടിത്തെറിയെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.