ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു ഭാഷ’ മുദ്രാവാക്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തി നൊന്നാകെ ഒരു ഭാഷ വേണമെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്വത്വമായി അത് മാറണമെന ്നും ‘ഹിന്ദി ദിന’ത്തിൽ ഷാ കൂട്ടിച്ചേർത്തു. എന്നാൽ, ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത് തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമായി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന അജണ്ടയുമായി ബി.ജെ.പി മുന്നോട്ടുപോകുന്നതിനിടയിലാണ് പുതിയ അജണ്ട പാർട്ടി അധ്യക്ഷൻ അമിത് ഷാ വെളിപ്പെടുത്തിയത്. 2024ൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുേമ്പാൾ ഹിന്ദിക്ക് ചരിത്രപദവി ലഭിക്കണമെന്ന് ഷാ അഭിപ്രായപ്പെട്ടു. ഇന്ത്യ വിവിധ ഭാഷകളുടെ രാജ്യമാണെന്നും എല്ലാ ഭാഷകൾക്കും അതിേൻറതായ പ്രാധാന്യമുെണ്ടന്നും ഷാ ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ലോകത്തിന് മുമ്പാകെ ഇന്ത്യയുടെ അസ്തിത്വമാവുന്ന തരത്തിൽ രാജ്യത്തിന് ഒന്നാകെ ഒരു ഭാഷ േവണമെന്നത് അതിലേറെ പ്രധാനമാണ്.
ഇന്ന് ഏതെങ്കിലും ഒരു ഭാഷക്ക് രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയുമെങ്കിൽ അത് ഹിന്ദിക്ക് മാത്രമാണ്. മാതൃഭാഷക്കൊപ്പം ഹിന്ദിയുടെ ഉപയോഗവും വർധിപ്പിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട അമിത് ഷാ രാജ്യത്തിന് ഒന്നാകെ ഒരു ഭാഷ വേണമെന്നത് മഹാത്മാ ഗാന്ധിയുടെയും സർദാർ പേട്ടലിെൻറയും സ്വപ്നമായിരുന്നുവെന്നും പറഞ്ഞു. അതിനു ശേഷം ‘ഹിന്ദി ദിന’ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലും പാർട്ടിയുടെയും സർക്കാറിെൻറയും ഹിന്ദി അജണ്ട ഷാ ആവർത്തിച്ചു. ഇംഗ്ലീഷിെൻറ സഹായമില്ലാതെ ഹിന്ദി സംസാരിക്കാൻ കഴിയാത്ത വിധം ഇംഗ്ലീഷ് സ്വാധീനം ചെലുത്തിയിരിക്കുന്നു.
സ്കൂൾ വിദ്യാർഥികളോട് ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെടണം. നിയമം, ശാസ്ത്രം, സാേങ്കതിക വിദ്യ എന്നീ മേഖലകളിലും ഹിന്ദി വ്യാപിപ്പിക്കാൻ കഴിയണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ കേന്ദ്ര സർക്കാർ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.
എന്നാൽ, അമിത് ഷായുടെ ഹിന്ദി അജണ്ടക്കെതിരെ കോൺഗ്രസ്, ഡി.എം.കെ, എം.ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, സി.പി.എം, സി.പി.െഎ തുടങ്ങിയ കക്ഷികൾ ഉടൻ പ്രതിഷേധവുമായി രംഗത്തുവന്നു. ‘ഹിന്ദി അടിച്ചേൽപിക്കുന്നത് നിർത്തുക’ എന്ന ഹാഷ്ടാഗുമായി ട്വിറ്ററിലും ഫേസ്ബുക്കിലും ഷാക്കെതിരെ പ്രതിഷേധം അലയടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.