representative image

മഹാരാഷ്​ട്രയിൽ ഒമിക്രോൺ ബാധിച്ച ഒന്നര വയസുകാരിക്ക്​ രോഗമുക്തി

പുനെ: കോവിഡ്​​ ഒമിക്രോൺ വകഭേദം ബാധിച്ച ഒന്നര വയസുകാരി രോഗമുക്തി നേടി. മഹാരാഷ്​ട്രയിലെ പൂ​െന ജില്ലയിലെ പിംപ്രി ചിഞ്ച്​വാഡ്​ സ്വദേശിനിയാണ്​ രോഗം ഭേദമായി ആശുപത്രി വിട്ടത്​. ആറ്​ ഒമിക്രോൺ രോഗികളിൽ ഒന്നര വയസുകാരിയടക്കം നാലുപേരുടെ പരിശോധന ഫലം നെഗറ്റീവായതായി അധികൃതർ വ്യക്തമാക്കി.

ജില്ലയിൽ പുതുതായി ​ഒമിക്രോൺ ബാധിച്ച മൂന്ന്​ വയസുകാരന്​ രോഗ ലക്ഷണങ്ങളില്ലെന്നും സുഖമായിരിക്കുന്നുവെന്നും ആരോഗ്യ വകുപ്പ്​ അധികൃതർ അറിയിച്ചു. പിംപ്രി ചിഞ്ച്​വാഡ് മേഖലയിൽ റിപ്പോർട്ട്​ ചെയ്​ത നാല് പുതിയ ഒമിക്രോൺ കേസുകളിൽ ഒന്നാണ്​ മൂന്ന്​ വയസുകാരൻ. രണ്ട്​ പുരുഷൻമാരും സ്​ത്രീയുമാണ്​ രോഗബാധിതരായ മറ്റ്​ മൂന്നുപേർ.

പുതിയ നാല് രോഗികളിൽ ഉൾപ്പെട്ട മൂന്ന് വയസുകാരന്​ ശിശുരോഗ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. മറ്റ് മൂന്ന് രോഗികൾക്കും രോഗലക്ഷണങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പി.സി.എം.സി മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മൺ ഗോഫനെ അറിയിച്ചു.

പൂനെ നഗരത്തി​ൽ നിന്ന്​ ഒമിക്രോൺ സ്​ഥിരീകരിച്ച വ്യക്തിയുടെ ​പരിശോധന ഫലം നെഗറ്റീവായി ആശുപത്രി വിട്ടു. ഫിൻലൻഡിൽ നിന്ന്​ പൂനെയിലെത്തിയതായിരുന്നു അദ്ദേഹം.

Tags:    
News Summary - one and a half year old Maharashtra Girl Recovers from Omicron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.