ചെന്നൈ: കഴിഞ്ഞ ദിവസം നാടകീയമായ രംഗങ്ങൾക്കാണ് ചെന്നൈ സാക്ഷിയായത്. മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിലേക്ക് പോകുന്ന വഴിയിൽ "സി എം സർ, എന്നെ സഹായിക്കൂ " എന്ന പ്ലക്കാർഡുമായി ഒരു വിദ്യാർഥി ചെന്നൈ ടി.ടി.കെ റോഡരികിൽ നിന്നു.
യാത്രാ മധ്യേ പ്ലക്കാർഡ് കണ്ട സ്റ്റാലിൻ വാഹനം നിർത്തുകയും വിദ്യാർഥിയോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇതിനകം തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലക്കാരനായ എൻ സതീഷ് ആണ് വിദ്യാർഥിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നീറ്റ് പരീക്ഷയെ എതിർത്തതിന് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് സതീഷ് നേരിട്ട് നന്ദി അറിയിക്കുകയും ഇത് സംബന്ധിച്ച കാര്യങ്ങൾ സംവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.