മന്ദാന കരീമിയുടെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ ചോദ്യവുമായി തസ്ലിമ നസ്റിൻ

ന്യൂഡൽഹി: ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ച് ഇറാനിയൻ നടി മന്ദാന കരിമി മുംബൈയിൽ നടത്തിയ പ്രതിഷേധത്തെ ചോദ്യംചെയ്ത് എഴുത്തുകാരി തസ്ലീമ നസ്രീൻ. ഹിജാബ് ധരിക്കാൻ നിർബന്ധിതരായ മുസ്ലീം സ്ത്രീകൾ എന്തുകൊണ്ടാണ് മന്ദാനക്കൊപ്പം പ്രതിഷേധത്തിൽ ചേരാത്തതെന്നും, എന്തിനാണ് അവർ തനിയെ പ്രതിഷേധിക്കുന്നതെന്നുമായിരുന്നു തസ്ലീമ നസ്രീൻ ട്വീറ്റിലൂടെ ചോദിച്ചത്.

കഴിഞ്ഞയാഴ്ചയാണ് ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ചുള്ള പ്രതിഷേധ വിഡിയോ മന്ദാന കരിമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഇറാനിൽ കഴിഞ്ഞമാസമാണ് 22കാരിയായ മഹ്‌സ അമിനിയെ ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് മർദിക്കുകയും അവശനിലയിലായ ഇവർ മരിക്കുകയും ചെയ്തതിനെ തുടർന്ന് രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളിൽ വസ്ത്രധാരണ നിയമങ്ങൾ ലംഘിച്ച് സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇറാൻ മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് 92 പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ആയിരത്തോളം പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - On Mandana Karimi's solo anti-hijab protest, Taslima Nasreen has a question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.