മാധ്യമ വിചാരണ: രാകുൽ പ്രീതിൻെറ ഹരജിയിൽ കേന്ദ്രസർക്കാറിന്​ നോട്ടീസ്​

ന്യൂഡൽഹി: മയക്കുമരുന്ന്​ കേസിൽ നടി രാകുൽ പ്രീത്​ സിങ്ങിനെതിരെ നടക്കുന്ന മാധ്യമ വിചാരണയിൽ കേന്ദ്രസർക്കാറിൻെറ നിലപാട്​ ആരാഞ്ഞ്​ ഡൽഹി ​ഹൈകോടതി. റിയ ചക്രബർത്തിയുടെ അറസ്​റ്റിനെ തുടർന്ന്​ തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും വ്യാജ വാർത്തകൾ നൽകരുതെന്നും ആവശ്യപ്പെട്ട്​ രാകുൽ പ്രീത്​ നൽകിയ ഹരജിയിലാണ്​ കോടതിയുടെ നടപടി. നടിയുടെ ഹരജിയിൽ നിലപാട്​ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്​ വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം, ന്യൂസ്​ ബ്രോഡ്​കാസ്​റ്റ്​ അസോസിയേഷൻ, പ്രസ്​ കൗൺസിൽ ഓഫ്​ ഇന്ത്യ എന്നിവർക്കാണ്​ ഹൈകോടതി നോട്ടീസ്​ അയച്ചത്​.

അറസ്​റ്റിലായ റിയ ചക്രബർത്തി, രാകുൽ പ്രീത്​ സിങ്ങും സാറാ അലി ഖാനും ഉൾപ്പെടെയുള്ള ബോളിവുഡ്​ താരങ്ങൾ മയക്കുമരുന്ന്​ ഉപയോഗിക്കാറുണ്ടെന്ന്​ മൊഴി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതെ തുടർന്ന്​ ലഹരിമരുന്ന്​ കേസുമായി രാകുൽ പ്രീതി​നെ ബന്ധപ്പെടുത്തി നിരവധി വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ്​ അഭിഭാഷൻ അമാൻ ഹിങ്​മോറാനി വഴി താരം ഹൈകോടതിയിൽ ഹരജി നൽകിയത്​. താരത്തിനെതിരായ വാർത്തകൾ വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തി​െൻറ മാനദണ്ഡങ്ങൾക്ക്​ എതിരെയാണെന്ന്​ അമാൻ ഹൈകോടതിയെ അറിയിച്ചിരുന്നു.

രാഹുൽ പ്രീതിനെതിരായ മാധ്യമവിചാരണയിൽ വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം, ന്യൂസ്​ ബ്രോഡ്​കാസ്​റ്റ്​ അസോസിയേഷൻ, പ്രസ്​ കൗൺസിൽ ഓഫ്​ ഇന്ത്യ എന്നിവർ അവരുടെ നിലപാട്​ വ്യക്തമാക്കണം. ഒക്​ടോബർ അഞ്ചിന്​ കേസ്​ വീണ്ടും പരിഗണിക്കുമെന്നും അതിന്​ മുമ്പ്​ നോട്ടീസ്​ കൈപറ്റിയ സ്ഥാപനങ്ങൾ നിലപാട്​ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

ടെലിവിഷൻ റെഗുലേഷൻസ്​ പ്രകാരം ചാനലുകൾ അവരുടെ റിപ്പോർട്ടുകൾ നിയന്ത്രിക്കണമെന്നും രാകുൽ പ്രീത്​ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.