അവിവാഹിതരായ സ്ത്രീകൾക്കും ഗര്‍ഭഛിദ്രം നടത്താമെന്ന് സുപ്രീംകോടതി; സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം

ന്യൂഡൽഹി: ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും ഭർത്താവായാലും സമ്മതമില്ലാതെ ലൈംഗിക ബന്ധം നടത്തിയാൽ അത് ബലാത്സമഗം ആയി പരിഗണിക്കുമെന്നും സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെതാണ് സുപ്രധാന ഉത്തരവ്. സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അവിവാഹിതരായ സ്ത്രീകൾക്ക് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു. വിവാഹിതയോ അവിവാഹിതയോ എന്ന വിവേചനമില്ലാതെ എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രത്തിനുളള അവകാശം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - On Abortion, Supreme Court's Massive Order, Also Defines Marital Rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.