എൻജിൻ തകരാർ: മസ്കറ്റ് വിമാനം തിരിച്ചിറക്കി

മുംബൈ: എൻജിൻ തകരാറിനെ തുടർന്ന് ഒമാൻ എയറിന്‍റെ മുംബൈ-മസ്കറ്റ് വിമാനം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 200 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 4.58നാണ് സംഭവം.

ഒമാൻ എയറിന്‍റെ ഡബ്ല്യു.വൈ 204 വിമാനമാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 10 മിനിട്ടിന് ശേഷമാണ് എൻജിൻ തകരാർ കണ്ടെത്തിയത്. 4.58ഓടെ വിമാനം ഒറ്റ എൻജിനിൽ അപകടം കൂടാതെ തിരിച്ചിറക്കുകയായിരുന്നു.

വിമാനത്തിന്‍റെ എൻജിൻ തകരാറിനെ തുടർന്ന് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Oman Air plane makes emergency landing -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.