യു.പിയിൽ വീട് പണിയുന്നതിനിടെ പൗരാണിക നാണയങ്ങളും വെള്ളിയാഭരണങ്ങളും കണ്ടെത്തി

ലഖ്നോ: യു.പിയിൽ വീട് പണിയുന്നതിനിടെ പൗരാണിക നാണയങ്ങളും ​വെള്ളിയാഭരണങ്ങളും കണ്ടെത്തി. 1862 മുതലുള്ള 279 നാണയങ്ങളും വെള്ളി ആഭരണങ്ങളും നിറച്ച ലോഹ പെട്ടി യു.പിയിലെ ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തത്. ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കൈമാറി.

കോട്‌വാലി ജലൗനിലെ വ്യാസ് പുര ഗ്രാമത്തിൽ വീട് നിർമാണത്തിനായി ഖനനം നടത്തുന്നതിനിടെ ശനിയാഴ്ചയാണ് നാണയങ്ങളും ആഭരണങ്ങളും കണ്ടെടുത്തത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കമലേഷ് കുശ്‌വാഹയ്ക്ക് വീട് അനുവദിച്ചിട്ടുണ്ടെന്നും വീടിന്റെ അടിത്തറ ശനിയാഴ്‌ച കുഴിച്ചുകൊണ്ടിരിക്കുകയാണെന്നും ഒറായി ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് സിങ് പറഞ്ഞു.

കിളക്കുന്നതിനിടെ തൂമ്പ കണ്ടെയ്‌നറിൽ തട്ടി തൊഴിലാളി വീഴുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ലോഹപ്പെട്ടി കണ്ടെത്തിയത്. തുടർന്ന് സിങ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. 

Tags:    
News Summary - Old coins, silver ornaments found during construction of house in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.