ചിത്രത്തിന്​ കടപ്പാട്​: ദ ഹിന്ദു

ഫീസ്​ നൽകാൻ പണമില്ല; തൊഴിലുറപ്പ്​ ജോലിക്കിറങ്ങി ദലിത്​ വിദ്യാർഥികൾ

ഭുവനേശ്വർ: ഫീസ്​ നൽകാൻ പണമില്ലാത്തതിനെ തുടർന്ന്​ തൊഴിലുറപ്പ്​ ജോലിക്കിറങ്ങി ഒഡീഷയിലെ ദലിത്​ പെൺകുട്ടികൾ. പുരി ജില്ലയിലെ ചായിൻപൂർ പഞ്ചായത്തിലെ ഗോർദിപിദ ഗ്രാമത്തിലെ സഹോദരങ്ങളായ പെൺകുട്ടികളാണ്​ തൊഴിലുറപ്പ്​ ജോലിക്കിറങ്ങിയത്​. റോസി ബെഹ്​റയും രണ്ട്​ സഹോദരിമാരുമാണ്​ ഫീസ്​ നൽകാനായി തൊഴിലുറപ്പ്​ ജോലി ചെയ്യാൻ തീരുമാനിച്ചത്​.

2019ൽ സിവിൽ എൻജിനീയറിങ്​ ഡിപ്ലോമ പൂർത്തിയാക്കിയിരുന്നതായി റോസി ബെഹ്​റ പറഞ്ഞു. എന്നാൽ, ബി.ടെകിന്​ പ്രവേശനം നേടാൻ പണമുണ്ടായിരുന്നില്ല. ഡിപ്ലോമ ഫീസിന്‍റെ ബാക്കിയായ 24,000 രൂപയും നൽകാനുണ്ടായിരുന്നു. പിന്നീട്​ സർക്കാർ സ്​കോളർഷിപ്പിന്‍റെ സഹായത്തോടെ ബി.ടെക്​ പ്രവേശനം നേടി. എങ്കിലും ഹോസ്റ്റൽ ഫീസടക്കാൻ പൈസയുണ്ടായിരുന്നില്ല. ഇതോടെയാണ്​ ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരേയും കൂട്ടി തൊഴിലുറപ്പ്​ ജോലിക്ക്​ ഇറങ്ങേണ്ടി വന്നത്​.

​തൊഴിലുറപ്പ്​ ജോലിയിൽ നിന്ന്​ ലഭിക്കുന്ന കൂലി ഉപയോഗിച്ച്​ കുറച്ചെങ്കിലും ഫീസ്​ അടച്ചു തീർക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ റോസി ബെഹ്​റ പറഞ്ഞു. ഇവരുടെ കുടുംബത്തിന്​ സ്വന്തമായി വീടോ കൃഷിഭൂമിയോ ഇല്ല. മൂന്ന്​ മാസത്തേക്കെങ്കിലും തൊഴിലുറപ്പ്​ ജോലി തുടരേണ്ടി വരുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും പെൺകുട്ടി പറഞ്ഞു.

Tags:    
News Summary - Odisha sisters work for MGNREGS to fund engineering studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.