ന്യൂഡൽഹി: ഒാഖി ദുരന്തം നേരിട്ട കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ദീർഘകാല പുനരധിവാസ, ധനസഹായ പ്രവർത്തനങ്ങൾക്ക് കഴിയുന്നത്ര കേന്ദ്രസഹായം വാഗ്ദാനം ചെയ്ത് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കേന്ദ്രസംഘം സംസ്ഥാനം സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിഹിതം അനുവദിക്കുമെന്ന് ലോക്സഭയിൽ ഉപധനാഭ്യർഥനചർച്ചയിൽ ധനമന്ത്രി പറഞ്ഞു.
14ാം ധനകമീഷൻ ചട്ടങ്ങൾ വന്നതോടെ, ഉദാരമായി സംഭാവന ചെയ്യാവുന്ന സ്ഥിതി മാറിയിരിക്കുകയാണ്. സംസ്ഥാന ദുരന്ത സമാശ്വാസനിധിയിൽ നിന്ന് കഴിയുന്നത്ര നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇനി കേന്ദ്രസംഘത്തിെൻറ റിപ്പോർട്ട് കിട്ടിയിട്ടുവേണം ദേശീയദുരന്ത സമാശ്വാസനിധിയിൽ നിന്നുള്ള പണം നൽകാൻ. അത് യഥാസമയം നൽകുകയും ചെയ്യും. ഒാഖിദുരന്തബാധിതർക്കൊപ്പം സർക്കാറുകൾ ഉണ്ടാകുമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രകൃതിക്ഷോഭം നേരിട്ട് ആറുമാസം കഴിഞ്ഞിട്ടും കേന്ദ്രസംഘത്തിെൻറ റിപ്പോർട്ടുപ്രകാരമുള്ള ധനസഹായം ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് സി.പി.എമ്മിലെ മുഹമ്മദ് സലിം ചൂണ്ടിക്കാട്ടി. കേന്ദ്രസംഘത്തിെൻറ റിപ്പോർട്ട് ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിക്ക് ഇനിയും കിട്ടിയിട്ടില്ലെന്നായിരുന്നു ജെയ്റ്റ്ലിയുടെ ഇതിനുള്ള മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.