അശ്ലീല വിഡിയോയിൽ കുടുങ്ങി രാജസ്ഥാൻ മന്ത്രി; രാജി ആവശ്യപ്പെട്ട് ബി.ജെ.പി

ജയ്പൂർ: അശ്ലീല വിഡിയോയിൽ കുടുങ്ങി രാജസ്ഥാൻ ന്യൂനപക്ഷ മന്ത്രി സലീഹ് മുഹമ്മദ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മന്ത്രി സലീഹും അടിവസ്ത്രത്തിൽ നിൽക്കുന്ന യുവതിയും തമ്മിലുള്ള വിഡിയോ സംഭാഷണമാണ് പ്രചരിക്കുന്നത്. സംസാരം വിഡിയോയിൽ കേൾക്കുന്നില്ല.

സംഭവത്തിൽ മന്ത്രിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

വിഡിയോ പ്രചരിച്ചതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് ബി.ജെ.പി. മന്ത്രിയെ ഡിസ്മിസ് ചെയ്യാൻ അശോക് ഗെഹ്ലോട്ട് സർക്കാർ തയാറാകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

'ഗേഹ്ലോട്ട് ജി, സ്ത്രീയോടൊപ്പമുള്ള നിങ്ങളുടെ മന്ത്രിയുടെ വിഡിയോ പ്രചരിക്കുന്നത് ഇത് ആദ്യമായല്ല. നിങ്ങൾ മന്ത്രി സലീഹ് മുഹമ്മദിനെ പുറത്താക്കുമോ അതോ വോട്ട് ബാങ്കിൽ ആർത്തി കൂടി നിലനിർത്തുമോ' - രാജസ്ഥാൻ ബി.ജെ.പി ട്വീറ്റ് ചെയ്തു.

'സലീഹ് മുഹമ്മദ് മുസ്‍ലിം സമുദായത്തിന്റെ മതപണ്ഡിതനും മുൻ മന്ത്രിയുമായ മരണപ്പെട്ട ഗാസി ഫകിറിന്റെ മകനാണ്. അതുകൊണ്ട് മാത്രമാണ് അ​​ദ്ദേഹത്തെ മന്ത്രിയാക്കിയത്. ആ കുടുംബത്തിന് സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ട്. അശോക് ഗെഹ്ലോട്ടിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് ഞാൻ കരുതുന്നത്' -ബി.ജെ.പിയുടെ ദേശീയ വിവര സാ​ങ്കേതിക വിഭാഗം ഇൻ ചാർജ് അമിത് മാളവ്യ ട്വീറ്റ് ​ചെയ്തു. 

Tags:    
News Summary - Objectionable Video Of Rajasthan Minister Goes Viral, BJP Demands Sacking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.