മെഡിക്കൽ സീറ്റുകളിൽ ഒ.ബി.സി സംവരണം അട്ടിമറിച്ചുവെന്ന്​ ആരോപണം

ന്യൂഡൽഹി: ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ്  കേന്ദ്ര ക്വോട്ടയിലേക്ക് സംസ്ഥാനങ്ങൾ കൈമാറിയ സീറ്റുകളിൽ വൻ സംവരണ അട്ടിമറിയെന്ന് ആരോപണം. എട്ട്​ വർഷത്തിനിടെ പിന്നാക്ക വിഭാഗങ്ങൾക്ക്​ നഷ്​ടമായ സീറ്റുകളുടെ കണക്ക്​ ആൾ ഇന്ത്യ ഫെഡറേഷൻ ഒാഫ്​ ഒ.ബി.സി എം​േപ്ലായീസ്​ വെൽഫയർ അസോസിയേഷൻ പുറത്തുവിട്ടു. 

2013 മുതൽ ഇതുവരെയായി സംസ്​ഥാനങ്ങൾ കേന്ദ്ര ക്വാട്ടയിലേക്ക്​ കൈമാറിയത്​ 72,491 സീറ്റുകളാണ്​. ഇതിൽ ഒരു സീറ്റ്​ പോലും ഒ.ബി.സി സംവരണത്തിന്​ അനുവദിച്ചിട്ടില്ല. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ ശുപാർശ ചെയ്ത 27 ശതമാനം സംവരണമനുസരിച്ച്​ 20,000 ത്തിനടുത്ത് സീറ്റുകളാണ് ഒ.ബി.സി സമുദായങ്ങൾക്ക് നൽകേണ്ടിയിരുന്നത്​. എട്ടു വർഷത്തിനിടെ അത്രയും വലിയ നഷ്​ടമാണ്​ പിന്നാക്ക വിഭാഗങ്ങൾക്ക്​ ഉണ്ടായതെന്ന്​ ഫെഡ​േറഷൻ ചൂണ്ടികാട്ടുന്നു. 

ബിരുദ തലത്തിൽ മെഡിക്കലിന്​ 22471 സീറ്റുകളും ഡ​െൻറലിന്​ 1908 സീറ്റുകളും ഈ കാലയളവിൽ കേന്ദ്ര ക്വാട്ടയിലേക്ക്​ സംസ്ഥാനങ്ങൾ അനുവദിച്ചിരുന്നു. ബിരുദാനന്തര തലത്തിൽ മെഡിക്കലിന്​ 46,408 സീറ്റുകളും ഡ​െൻറലിന്​ 1,704 സീറ്റുകളും അനുവദിച്ചിട്ടുണ്ട്​. ഇതിൽ എസ്​.സി വിഭാഗത്തിന്​ നൽകിയ 15 ശതമാനം സീറ്റുകളും എസ്​.ടി വിഭാഗത്തിന്​ നൽകിയ 7.5 ശതമാനം സീറ്റുകളും മാത്രമാണ്​ സംവരണ വിഭാഗത്തിൽ അനുവദിച്ചിട്ടുള്ളത്​. 77.5 ശതമാനം സീറ്റുകളും പൊതു വിഭാഗത്തിൽ നിലനിർത്തുകയാണുണ്ടായത്​. 

ഇത്​ സംബന്ധിച്ച്​ ദേശീയ പിന്നാക്ക കമീഷന്​ പരാതി നൽകിയിട്ടുണ്ടെന്ന്​ ആൾ ഇന്ത്യ ഫെഡറേഷൻ ഒാഫ്​ ഒബിസി എം​േപ്ലായീസ്​ വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ജി കരുണാനിധി അറിയിച്ചു. 

Tags:    
News Summary - OBC quota news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.