സത്യപ്രതിജ്ഞ 20ന് ; ഡൽഹി മുഖ്യമന്ത്രി സസ്​പെൻസിൽ തന്നെ

ന്യൂ​ഡ​ല്‍ഹി: ര​ണ്ട​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഡ​ൽ​ഹി പി​ടി​ച്ച ബി.​ജെ.​പി സ​ർ​ക്കാ​ർ ഫെ​ബ്രു​വ​രി 20ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കും. രാം​ലീ​ല മൈ​താ​നി​യി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്. ഫെ​ബ്രു​വ​രി 18ന് ​ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, എ​ൻ.​ഡി.​എ മു​ഖ്യ​മ​ന്ത്രി​മാ​ർ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന സ​സ്​​പെ​ൻ​സ് തു​ട​രു​ക​യാ​ണ്. നി​ര​വ​ധി പേ​രു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​നെ തോ​ൽ​പി​ച്ച ജാ​ട്ട് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള നേ​താ​വ് പ​ർ​വേ​ഷ് വ​ർ​മ, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ വി​ജേ​ന്ദ​ർ ​ഗു​പ്ത, സ​തീ​ഷ് ഉ​പാ​ധ്യാ​യ എ​ന്നി​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന​ത്.

വ​നി​താ മു​ഖ്യ​മ​ന്ത്രി വേ​ണ​മെ​ന്ന ച​ർ​ച്ച​യും ന​ട​ക്കു​ന്നു​ണ്ട്. വ​നി​ത​ക​ളി​ൽ ഡ​ൽ​ഹി മു​ൻ​ മേ​യ​ർ രേ​ഖ ഗു​പ്ത, ശി​ഖ റാ​യ് എ​ന്നി​വ​ർ​ക്കാ​ണ് സാ​ധ്യ​ത. ആ​ർ.​എ​സ്.​എ​സി​ന്റെ താ​ൽ​പ​ര്യ​വും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക. 70ൽ 48 ​സീ​റ്റു​ക​ൾ നേ​ടി​യാ​ണ് 27 വ​ർ​ഷ​ത്തി​നു​ശേ​ഷം ബി.​ജെ.​പി ഡ​ൽ​ഹി പി​ടി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് 22 സീ​റ്റു​ക​ൾ മാ​​ത്ര​മാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​​​ഗ്ര​സി​ന് ഒ​രു സീ​റ്റു​പോ​ലും ല​ഭി​ച്ചി​ല്ല.

ഡ​ൽ​ഹി ഭ​രി​ക്കാ​ൻ ബി.​ജെ.​പി​ക്ക് ആ​ളി​ല്ല- അ​തി​ഷി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ വൈ​കു​ന്ന​തി​നി​ടെ ബി.​ജെ.​പി​യെ ക​ട​ന്നാ​ക്ര​മി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​തി​ഷി. ഡ​ൽ​ഹി ഭ​രി​ക്കാ​ൻ അ​വ​ർ​ക്ക് ഒ​രു മു​ഖ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യെ​ന്ന് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​തി​ഷി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 48 ബി.​ജെ.​പി അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വി​ശ്വാ​സ​മി​ല്ല.

സ​ര്‍ക്കാ​റി​നെ ന​യി​ക്കാ​ൻ ക​ഴി​വു​ള്ള ആ​രു​മി​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ എ​ങ്ങ​നെ ജ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കും. ഫെ​ബ്രു​വ​രി എ​ട്ടി​ന് ഫ​ലം വ​ന്ന​ശേ​ഷം ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് പ​ത്തി​ന് ന​ട​ക്കു​മെ​ന്നും ഡ​ൽ​ഹി​യി​ലെ ജ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​വി​ടെ തീ​യ​തി മാ​ത്ര​മാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും അ​തി​ഷി പ​റ​ഞ്ഞു.

News Summary - Oath on 20th; The Chief Minister of Delhi is in suspense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.