ലോക്​ഡൗൺ തീർന്നു, യമുനയിൽ നുരഞ്ഞുപൊങ്ങി മാലിന്യപ്പത

ന്യൂഡൽഹി: രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാ​ലെ മലീനീകരണത്തിൽ വന്ന കുറവ് വലിയ ചർച്ചയായിരുന്നു​. എന്നാൽ ലോക്​ഡൗണിനുപിന്നാലെ ഫാക്​ടറികൾ തുറക്കുകയും നഗരങ്ങളിൽ ജനജീവിതം സാധാരണഗതിയിലെത്തുകയും ചെയ്​തതോടെ എല്ലാം പൂർവ്വ സ്ഥിതിയിലായി.

മലനീകരണത്തി​​െൻറ ഉയർന്ന തോതുകാരണം ഡൽഹിയിലെ ഒാഖ്​ലയിൽ യമുനനദിയിൽ മാലിന്യം നുരഞ്ഞുപൊങ്ങുന്നതാണ്​ പുതിയ കാഴ്​ച. കഴിഞ്ഞവർഷവും യമുനയുടെ ഉപരിതലത്തിൽ രാസവസ്​തുക്കളുടെ അംശമുള്ള പത ദൃശ്യമായിരുന്നു.

ലോക്​ഡൗണിന്​ പിന്നാ​െല തെളിനീരുമായി ഒഴുകുന്ന യമുനയുടെ ചിത്രങ്ങൾ വലിയ വാർത്തപ്രാധാന്യം നേടിയിരുന്നു. യമുനയിൽ ജലം തെളിഞ്ഞതോടെ ദേശാടന പക്ഷികൾ യമുനയിലേക്ക്​ കൂട്ടമായി എത്തിയിരുന്നു. 

Tags:    
News Summary - o Yamuna as toxic foam flows in river after easing of lockdown -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.