ഭാ​ര​ത്​ ജോ​ഡോ ന്യാ​യ്​ യാ​ത്ര​ക്ക് സ​മാ​പ​നം കു​റി​ച്ച് മും​ബൈ​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​ണി​നി​ര​ന്ന​പ്പോ​ൾ

ന്യായ് യാത്രക്ക് മുംബൈയിൽ ഉജ്ജ്വല സമാപനം

മുംബൈ: വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് സമാപനം. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

ബോളിവുഡ് നടന്റെ റോളാണ് മോദിക്കെന്ന് പറഞ്ഞ രാഹുൽ തെരഞ്ഞെടുപ്പ് യന്ത്രം (ഇ.വി.എം), ഇ.ഡി, സി.ബി.ഐ തുടങ്ങിയവയിൽ ‘രാജാവിന്റെ ആത്മാവുണ്ടെന്ന്’ പരിഹസിച്ചു. ഇ.വി.എം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.

ചടങ്ങിൽ മുഖ്യമന്ത്രിമാരായ സ്റ്റാലിൻ (തമിഴ്നാട്), ചംപായ് സോറൻ (ഝാർഖണ്ഡ്), മുൻ ജമ്മു- കശ്മീർ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, എൻ.സി.പി സ്ഥാപകൻ ശരദ് പവാർ, ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ, മുസ്ലിംലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, വി.ബി.എ അധ്യക്ഷൻ പ്രകാശ് അംബേദ്കർ, മുൻ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ ജി. ദേവരാജൻ, ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവ്, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ തുടങ്ങിയവർ വേദി പങ്കിട്ടു.

സമാജ് വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വൈറൽ പനിയെതുടർന്ന് എത്തിയില്ല. സി.പി.എം, സി.പി.ഐ നേതാക്കളും പങ്കെടുത്തില്ല. രാഹുലിന്റെ യാത്രയുടെ യഥാർഥ വിജയം ബി.ജെ.പിയെ തോൽപിച്ച് ഡൽഹിയിൽ അധികാരം പിടിച്ചാലേ പൂർത്തിയാകുകയുള്ളൂവെന്ന് സ്റ്റാലിൻ പറഞ്ഞു.

ജനുവരി 14 ന് മണിപ്പൂരിൽ നിന്നാരംഭിച്ച് 15 സംസ്ഥാനങ്ങളിലൂടെ 6200 കിലോമീറ്റർ താണ്ടി 66 ദിവസം നീണ്ട യാത്ര ശനിയാഴ്ച വൈകീട്ടാണ് മുംബൈയിലെത്തിയത്.

Tags:    
News Summary - Nyay Yatra ends on a grand note in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.