ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്. 24 മണിക്കൂറിനുള്ളിൽ 3,46,786 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2,624 പേർ മരിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 25,52,940 ആയി.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽനിന്നാണ് 74.15 ശതമാനം പുതിയ കേസുകളും. മഹാരാഷ്ട്രയിൽ 66,836 പേർക്കും ഉത്തർപ്രദേശിൽ 36,605 പേർക്കുമാണ് ഒറ്റ ദിവസം രോഗം ബാധിച്ചത്.
ഇന്ത്യയിലെ സജീവ കേസുകളിൽ 66.6 ശതമാനവും മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, കേരളം എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ്. വ്യാപനം അതീവ ഗുരുതരാവസ്ഥയിലെത്തിയതോടെ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ജമ്മു-കശ്മീരിൽ 34 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. മേയ് ഒന്നു മുതൽ 18 വയസ്സിനു മുകളിലുള്ളവർക്കും വാക്സിൻ കുത്തിവെപ്പ് നൽകുന്ന പശ്ചാത്തലത്തിൽ കൂടുതൽ സ്വകാര്യ ആശുപത്രികൾകൂടി സജ്ജമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.