കെ.എം ജോസഫി​െൻറ നിയമന ശിപാർശ പുനഃപരിശോധിക്കുന്നതിൽ തെറ്റില്ല- ചീഫ്​ ജസ്​റ്റിസ്​

ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം നിർദേശിച്ച കെ.എം ജോസഫി​​​െൻറ നിയമന ശിപാർശ പുനഃപരിശോധിക്കണമെന്ന കേന്ദ്രനിർദേശത്തിൽ തെറ്റില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ദീപക് മിശ്ര. കേന്ദ്രസർക്കാറിന്​ ശിപാർശ തിരിച്ചയക്കാൻ അധികാരമുണ്ടെന്നും അത്​ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്​ പരിശോധിക്കുമെന്നും ചീഫ്​ ജസ്​റ്റിസ്​ അറിയിച്ചു. ഉത്തരാഖണ്ഡ്​ ചീഫ്​ ജസ്​റ്റിസായ കെ.എം ജോസഫി​​​െൻറ നിയമനം തടഞ്ഞതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കവെയാണ്​ ഉത്തരവ്​ പുനഃപരിശോധിക്കുമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ അറിയിച്ചത്​.

അതേസമയം, ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജസ്​റ്റിസായി നിയമിച്ചതിൽ സ്‌റ്റേ ഇല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമനം റദ്ദാക്കുകയെന്നത്​ ചിന്തിക്കാൻ പോലും ആകില്ലെന്നും ഇത്തരത്തിലൊരു കാര്യം കേട്ടുകേൾവിയില്ലെന്നും ഇന്ദു മല്‍ഹോത്രയുടെ നിയമനം മരവിപ്പിക്കണമെന്ന ഹരജി തള്ളികൊണ്ട്​ ചീഫ്​ ജസ്​റ്റിസ്​ പറഞ്ഞു.നൂറോളം സുപ്രീംകോടതി അഭിഭാഷകരാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം മരവിപ്പിക്കണമെന്ന ഹരജിയുമായി കോടതിയെ സമീപിച്ചത്​.

 കെ.എം ജോസഫി​​​െൻറ നിയമനം തടഞ്ഞത്​ സംബന്ധിച്ച്​ നിയമമന്ത്രി രവിശങ്കർ പ്രസാദ്​ ചീഫ്​ ജസ്​റ്റിസിന്​ കത്തയച്ചു. ഉത്തരാഖണ്ഡ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസായ കെ.എം ജോസഫി​നേക്കാൾ സീനിയോരിറ്റിയും യോഗ്യതയുമുള്ള 11 ഹൈകോടതി ജഡ്​ജിമാരുണ്ടെന്ന്​ രവിശങ്കർ പ്രസാദ്​ കത്തിൽ വിശദീകരിക്കുന്നു. സീനിയോരിറ്റിയിൽ കെ.എം ജോസഫിന്​ 42ാം സ്ഥാനമാണുള്ളത്​. കൂടാതെ സുപ്രീംകോടതിയിൽ ഏഴ്​ സംസ്ഥാനങ്ങൾക്ക്​ തീരെ പ്രാതിനിധ്യമില്ല. എന്നാൽ കേരളത്തിന്​ മതിയായ പ്രാതിനിധ്യമുണ്ടെന്നും രവിശങ്കർ പ്രസാദ്​ കത്തിൽ ചുണ്ടിക്കാട്ടുന്നു. സീനിയോരിറ്റിയും യോഗ്യതയും സംസ്ഥാനത്തി​​​െൻറ പ്രാതിനിധ്യവുമാണ്​ ​പരിഗണിച്ചതെന്നും അദ്ദേഹം പറയുന്നു.

ജനുവരിയിലാണ് ​ ചീഫ്​ ജസ്​റ്റീസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ ചെലമേശ്വർ, രഞ്​ജൻ ഗോഗോയ്​, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരങ്ങിയ കൊളീജിയം ഇന്ദു മൽഹോത്രയുടെയും കെ.എം ജോസഫി​​​െൻറയും പേരുകൾ നിർദേശിച്ചത്​.  മാസങ്ങൾക്കു ശേഷം ഇന്ദു മൽഹോത്രയെ നിയമിച്ചെങ്കിലും സീനിയോരിറ്റി  പ്രശ്​നം ചൂണ്ടിക്കാട്ടി ജസ്​റ്റിസ്​ കെ.എം ജോസഫി​​​െൻറ നിയമനം കേന്ദ്രസർക്കാർ തടയുകയായിരുന്നു.  

 

Tags:    
News Summary - Nothing Wrong if Govt Wants Collegium to Reconsider KM Joseph's Elevation to SC- CJI Dipak Misra- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.