ഒന്നും എക്കാലവും സൗജന്യമായിരിക്കില്ല; ജിയോക്കെതിരെ എയർടെൽ ചെയർമാൻ

മുംബൈ: ജിയോക്കെതിരെ എയർടെൽ ചെയർമാൻ സുനിൽ മിത്തൽ രംഗത്ത്. ജി.എസ്​.എം.എ സംഘടിപ്പിച്ച ചടങ്ങിൽ വച്ചായിരുന്നു മിത്തലി​​െൻറ പ്രസ്​താവന. എക്കാലത്തേക്കും സൗജന്യമായി ഒന്നും ലഭിക്കില്ലെന്ന്​ ജിയോയുടെ ഒാഫറിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട്​ മിത്തൽ പറഞ്ഞു. ട്രായി ജിയോയുടെ ഒാഫറുകളുമായി ബന്ധപ്പെട്ട്​ ഉണ്ടായിട്ടുള്ള പ്രശ്​നങ്ങൾ ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവൺമ​െൻറിനോടും ട്രായിയോടും എയർടെല്ലി​​െൻറ പ്രതികരണ മറിയിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒക്​ടോബർ 21നാണ്​ എയർടെല്ലിനും മറ്റു മൂന്ന് സേവനദാതാക്കൾക്കുമെതിരെ ട്രായ്​ 3050കോടി രൂപ പിഴ ചുമത്തിയത്​. ജിയോക്ക്​ ഇൻറർകോം കണ്​കഷൻ നൽകാത്തതായിരുന്നു പിഴ ചുമത്താൻ കാരണം.

Tags:    
News Summary - Nothing can be free forever, says Airtel urging TRAI to look into Jio’s offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.