സ്​റ്റാൻ സ്വാമിക്ക്​ ​സ്​ട്രോ നൽകുന്നതിൽ തീരുമാനമായില്ല; ഡിസംബർ നാലിന്​ വീണ്ടും പരിഗണിക്കും

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ സ്​റ്റാൻ സ്വാമിക്ക്​ കുടിക്കാനായി സ്​ട്രോ നൽകുന്നതിൽ തീരുമാനമായി. പാർക്കിൻസൺ രോഗത്താൽ ബുദ്ധിമുട്ടുന്ന സ്​റ്റാൻ സ്വാമി ജയിലിൽ വെള്ളം കുടിക്കാൻ സ്​ട്രോയും മഞ്ഞുകാലത്തേക്ക്​ ഉപയോഗിക്കാനായി വസ്​ത്രങ്ങളും ആവശ്യപ്പെട്ടാണ്​ കോടതിയെ സമീപിച്ചത്​.

ഇതുമായി ബന്ധപ്പെട്ട്​ എൻ.ഐ.എ ഇന്ന്​ കോടതിയിൽ മറുപടി നൽകി. അറസ്​റ്റ്​ ചെയ്യുന്ന സമയത്ത്​ സ്​റ്റാൻ സ്വാമി ഉപയോഗിച്ചിരുന്ന ഒന്നും എൻ.ഐ.എ എടുത്തിരുന്നില്ല. ജുഡീഷ്യൽ കസ്​റ്റഡിയിലുള്ള സ്​റ്റാൻ സ്വാമി സ്​​ട്രോക്കായി ജയിൽ അധികൃതരെയാണ്​ സമീപിക്കേണ്ടതെന്ന്​ കോടതി ഉത്തരവിട്ടു.

ഇതേതുടർന്ന്​ സ്​ട്രോയും മഞ്ഞുകാല വസ്​ത്രങ്ങളും ലഭിക്കാൻ സ്​റ്റാൻ സ്വാമി പുതിയ അപേക്ഷ നൽകി. അപേക്ഷയിൽ ജയിൽ അധികൃതരുടെ അഭിപ്രായം തേടിയതിന്​ ശേഷമാവും കോടതി തീരുമാനമെടുക്കുക. ഡിസംബർ നാലിനായിരിക്കും സ്​റ്റാൻ സ്വാമിയുടെ അപേക്ഷ കോടതി പരിഗണിക്കുക.

റാഞ്ചിയിലെ വീട്ടിൽ നിന്ന്​ ഒക്​ടോബർ എട്ടിനാണ്​ സ്​റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്​റ്റ്​ ചെയ്​തത്​. ഭീമ-കൊറേഗാവ്​ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അറസ്​റ്റ്​. 20 ദിവസത്തിന്​ ശേഷം സ്​ട്രോ ചോദിച്ച്​ സ്​റ്റാൻ സ്വാമി കോടതിയെ സമീപിക്കുകയായിരുന്നു. 

Tags:    
News Summary - Not Till December. Stan Swamy's Wait For A Straw And Sipper Extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.