മുസ്​ലിംകളെ കൂടി ഉൾക്കൊള്ളുന്നതാണ്​ ഹിന്ദുത്വം​- മോഹൻ ഭാഗവത്​

ന്യൂഡൽഹി: മുസ്​ലിംകളെ കൂടി ഉൾക്കൊള്ളുന്നതാണ്​ യഥാർഥ ഹിന്ദുത്വമെന്ന്​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​. ഹിന്ദുരാഷ്​ട്രത്തിൽ മുസ്​ലിംകൾക്ക്​ ഇടമില്ല എന്നല്ല അർഥം. അവർ കൂടി ചേരു​േമ്പാൾ മാത്രമേ അത്തരമൊന്ന്​ പൂർണമാവു എന്ന്​ മോഹൻ ഭാഗവത്​ പറഞ്ഞു. ആർ.എസ്​.എസ്​ മൂന്ന്​ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​.

ആർ.എസ്​.എസിനെ മുസ്​ലിം ബ്രദർഹുഡുമായി താരത്മ്യം ചെയ്​ത രാഹുൽ ഗാന്ധിയുടെ പ്രസ്​താവനക്കും മോഹൻ ഭാഗവത്​ മറുപടി നൽകി. ആഗോളതലത്തിലുള്ള സാഹോദര്യമാണ്​ ആർ.എസ്​.എസി​​​െൻറ ലക്ഷ്യം. അതിൽ നാനാത്വത്തിൽ ഏകത്വം അടങ്ങിയിട്ടുണ്ട്​. ഇതാണ്​ ഹിന്ദുത്വത്തി​​​െൻറ പാരമ്പര്യം. ഇതിനെയാണ്​ ഹിന്ദുരാഷ്​ട്രമെന്ന്​ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ ഒരുമിപ്പിക്കുകയാണ്​ ആർ.എസ്​.എസി​​​െൻറ ലക്ഷ്യം. രാഷ്​ട്രീയത്തിൽ നിന്ന്​ അകന്നു നിൽക്കുന്ന സമീപനമാണ്​ ആർ.എസ്​.എസ്​ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്​. തെരഞ്ഞെടുപ്പുകളിൽ ആർ.എസ്​.എസ്​ മൽസരിക്കാറില്ല. ആർ.എസ്​.എസ്​ നേതാക്കൻമാർക്ക്​ രാഷ്​ട്രീയ പാർട്ടികളിലെ പദവികൾ വഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Not Hindutva If We Don't Accept Muslims, Says RSS Chief Mohan Bhagwat-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.